KeralaLatest NewsNews

മുൻ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയറിന്‍റെ നിര്യാണത്തിൽ അനുശോചനമാറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : മുൻ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയറിന്‍റെ നിര്യാണത്തിൽ അനുശോചനമാറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ വിദേശനയത്തിന് അംഗീകാരവും സ്വാധീനവും ഉണ്ടാക്കാൻ വലിയ സംഭാവന നൽകിയ നയതന്ത്രജ്ഞനായിരുന്നു കെപിഎസ് മേനോനെന്നും അന്താരാഷ്ട വേദികളിൽ രാജ്യത്തിന്‍റെ യശസ്സ് ഉയർത്താൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് കെപിഎസ് മേനോന്‍ ജൂനിയർ (90)അന്തരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

1987 മുതൽ 1989 വരെ കെപിഎസ് മേനോൻ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. അച്ഛൻ കെ പിഎസ് മേനോൻ സീനിയർ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറി ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button