Latest NewsNewsIndia

ഇന്ത്യയെ പറ്റി ഒരക്ഷരം മിണ്ടരുത്; പാക് ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വാർത്തകൾ കാണിക്കരുതെന്ന് നിർദേശം

ന്യൂഡല്‍ഹി: പാക് ടി.വി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വാർത്തകൾ ഒന്നും കാണിക്കരുതെന്ന് നിർദേശം. പാകിസ്ഥാനിലെ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പി.ഇ.എം.ആര്‍.എ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വാര്‍ത്തകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നൽകരുതെന്നും ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നിരൂപകര്‍ തുടങ്ങിയവരെ ചാനല്‍ പരിപാടികളിലേക്ക് ക്ഷണിക്കരുതെന്നുമാണ് നിർദേശം. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

ഇന്ത്യയുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പരസ്യങ്ങള്‍, പാട്ടുകള്‍,വാര്‍ത്തകള്‍, രാഷ്ട്രീയ നിരൂപണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം സംപ്രേക്ഷണം ചെയ്യുന്നതിനും വിലക്കുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സിനിമയും ടി.വി പരിപാടികളും നിരോധിച്ചുകൊണ്ട് അടുത്തിടെ പാകിസ്ഥാന്‍ സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. അതുകൊണ്ടുതന്നെ പി.ഇ.എം.ആര്‍.എയുടെ ഉത്തരവ് ലംഘിക്കുന്നത് സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിക്കുന്നതായി കണക്കാക്കുമെന്നും അധികൃതര്‍ പാക് ചാനലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button