Latest NewsNewsIndia

യുഎസ് സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്‌മളമായ വരവേൽപ്പ്; പാലം വിമാനത്താവളം വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായി

ന്യൂഡൽഹി: ഒരാഴ്ച നീണ്ടു നിന്ന യുഎസ് സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാലം വിമാനത്താവളത്തിൽ ഊഷ്‌മളമായ വരവേൽപ്പ്. രാത്രി 8.15 ഓടെ ആണ് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തിയത്. പ്രധാനമന്ത്രി എത്തിയതും പ്രവർത്തകർ എല്ലാവരും മോദി വിളികളുമായി റോഡരികുകളിലും വിമാനത്താവളത്തിലും തിങ്ങിക്കൂടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മുൻപേ ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഭാരത് മാതാ കിജയ്, മോദി സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർന്നു.

ബിജെപി വർക്കിങ്ങ് പ്രസിഡന്റ് ജെപിനദ്ദയും പാർട്ടിയിലെ ഉന്നത നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു. ഇവരോടൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള പാർട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി പാർട്ടി നേരത്തെ വിമാനത്താവളത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button