KeralaLatest NewsNews

മാണി സി കാപ്പന്റെ വിജയം ചക്ക വീണപ്പോൾ മുയല് ചത്തത് പോലെയെന്ന് പ്രതിപക്ഷ നേതാവ്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ മാണി സി കാപ്പന്റെ വിജയം ചക്ക വീണപ്പോൾ മുയല് ചത്തത് പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങൾ നൽകിയ താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോൽപിക്കുകയല്ല താക്കീത് നൽകുകയാണ് ജനങ്ങൾ ചെയ്തതെന്ന് വിശദീകരിച്ച ചെന്നിത്തല പാലാ, വട്ടിയൂർക്കാവിൽ ആവർത്തിക്കാമെന്ന് കരുതേണ്ടെന്ന് ഇടത് പക്ഷത്തിന് മുന്നറിയിപ്പ് നൽകി.

വട്ടിയൂർക്കാവിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. യുഡിഎഫിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർ യുഡിഎഫിൽ ഉണ്ടാകില്ലെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

ശബരിമല വിഷയത്തിൽ നിലവിൽ ബിജെപിയുടെ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തല ഇനി യുഡിഎഫ് അധികാരത്തിൽ വന്നാൽ കോടതിവിധി മറികടക്കാനുള്ള നിയമനിർമ്മാണമാണ് ആദ്യം ചെയ്യുകയെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button