Life Style

കാലുകള്‍ ഭംഗിയും തിളക്കമുള്ളതും ആയിരിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

മുഖം പോലെ കാത്തുസൂക്ഷിക്കേണ്ടവയാണ് കൈയും കാലുകളും. പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ? പെണ്‍കുട്ടികളുടെ കാല്‍ കണ്ടാല്‍ അവരുടെ വൃത്തിയും സ്വഭാവവും മനസ്സിലാക്കാമെന്ന്. നിങ്ങള്‍ക്കും ആഗ്രഹമില്ലേ അഴകുള്ള പാദവും കാലും. ചില ടിപ്സ് നോക്കാം. വീട്ടില്‍ നിന്ന് തന്നെ നിങ്ങള്‍ക്കിത് ചെയ്യാം.

കാലില്‍ തേയ്ക്കുന്ന ക്രീമിനുള്ളില്‍ നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് അവ കാലില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം നനഞ്ഞ കോട്ടണ്‍ ഉപയോഗിച്ച് കാല് തുടയ്ക്കുക. ഭംഗിയുള്ള കാലുകള്‍ക്ക് വാക്സിംഗ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. വാക്സിംഗ് ചെയ്യാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ മൂലം സ്‌കിന്നിന് അലര്‍ജി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഗോതമ്പ് മാവില്‍ തൈര് ചേര്‍ത്ത് മിക്സ് ചെയ്ത് കാലില്‍ തേക്കുക. രോമങ്ങള്‍ നീക്കം ചെയ്യാനും കാലുകള്‍ക്ക് കൂടുതല്‍ മൃദുത്വം നല്കാന്‍ അത് സഹായിക്കും. ഒരു ടീസ്പൂണില്‍ പകുതി വിനാഗിരിയും പകുതി ടീസ്പൂണ്‍ തൈരുമെടുത്ത് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത് കാലിലും പാദത്തിലും പുരട്ടുക. ഇത് കാലുകള്‍ക്ക് കൂടുതല്‍ ഭംഗിയും മൃദുത്വവും നല്കും
ഒരു ഉള്ളി എടുത്ത് സ്ലൈസ് ആയി മുറിക്കുക. എന്നിട്ട് വറുത്തെടുക്കുക. അതിനു ശേഷം നന്നായി പൊടിക്കുക. ശേഷം, പേസ്റ്റ് രൂപത്തിലാക്കി വിണ്ടുകീറിയ ഉപ്പൂറ്റിയില്‍ പുരട്ടുക. ഒരു മാസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ മാറ്റി കാല്‍ ഭംഗിയുള്ളതാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button