Latest NewsIndia

എന്‍.സി.പി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥി നമിത മുണ്ടാഡയും കോണ്‍ഗ്രസ് എം.എല്‍.എ കാശിറാം പവാറയും ബി.ജെ.പിയില്‍ ചേര്‍ന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈജ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി നമിതയെ ശരത് പവാര്‍ പ്രഖ്യാപിച്ചിരുന്നു.ലോക്‌സഭാംഗം പ്രീതം മുണ്ടയ്ക്കും സംസ്ഥാന മന്ത്രി പങ്കജ് മുണ്ടയ്ക്കും ഒപ്പമാണ് നമിത ബി.ജെ.പിയില്‍ ചേര്‍ന്നത്. നമിതയുടെ ഭര്‍തൃമാതാവ് നേരത്തെ എന്‍.സി.പിയുടെ മന്ത്രിയായിരുന്നു.

പെരിയ ഇരട്ടക്കൊലക്കേസ്, ഒന്നാം പ്രതിയുടെ മൊഴി പൊലീസിന് വേദവാക്യവും അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷവും ആയി, പോലീസിനും സർക്കാരിനും കോടതിയുടെ രൂക്ഷ വിമർശനം

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സംഗീത തോംബ്രെയോട് കൈജ് സീറ്റില്‍ നിന്ന് നമിത പരാജയപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പാണ് എന്‍.സി.പിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്.കോണ്‍ഗ്രസും എന്‍.സി.പിയും ഇത്തവണ സഖ്യമായാണ് മഹാരാഷ്ട്രയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ സഖ്യമില്ലാതെ ഒറ്റയ്ക്കാണ് ഇരു കക്ഷികളും മത്സരിച്ചത്.

228 അംഗ നിയമസഭയിലേക്ക് ഇത്തവണ 125 സീറ്റുകളില്‍ വീതമാണ് കോണ്‍ഗ്രസും എന്‍.സി.പിയും മത്സരിക്കുന്നത്. ബാക്കി സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്തു.നമിതയെ കൂടാതെ കോണ്‍ഗ്രസ് എംഎല്‍എയായ കാശിറാം പവാറയും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button