Latest NewsNewsSaudi ArabiaGulf

ഇറാനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി രാജകുമാരന്റെ മുന്നറിയിപ്പ് ഇങ്ങനെ

റിയാദ്: ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നുചേര്‍ന്നില്ലെങ്കില്‍ ഇന്ധനവില സങ്കല്‍പ്പിക്കാനാകാത്ത തരത്തില്‍ കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി സൗദി രാജകുമാരന്‍
മുഹമ്മദ് ബിന്‍ സല്‍മാന്‍. ടെഹ്റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക സമ്പദ് വ്യവസ്ഥയെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ ഇന്ധന വിതരണം തടസ്സപ്പെടുകയും എണ്ണവില നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്തത്ര വലിയ നിരക്കിലേക്ക് ഉയരുകയും ചെയ്യുമെന്നും സൗദി രാജകുമാരന്‍ മുന്നറിയിപ്പ് നല്‍കി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗദി രാജകുമാരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനും സൗദിയും തമ്മില്‍ ഒരു യുദ്ധമുണ്ടാകുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം നടന്നാല്‍ അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.ലോകത്തെ ഇന്ധന വിതരണത്തിന്റെ 30 ശതമാനവും ആഗോള വ്യാപാര ഭാഗങ്ങളുടെ 20 ശതമാനവും ലോക ജിഡിപിയുടെ നാല് ശതമാനവും പ്രതിനിധീകരിക്കുന്നത് സൗദിയാണ്. ഇത് അവസാനിച്ചാല്‍ അത് ബാധിക്കുക സൗദി അറേബ്യയെയോ മിഡില്‍ ഈസ്റ്റിനെയോ മാത്രമല്ലെന്നും ആഗോള സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള തകര്‍ച്ചക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button