Latest NewsNewsHealth & Fitness

മറ്റുള്ളവരുമായി ഒരിക്കലും പങ്കിടരുതാത്ത ചില സാധനങ്ങള്‍

എല്ലാം നമുക്ക് മറ്റുള്ളവരുമായി പങ്കുവെക്കാന്‍ പറ്റില്ല. ചില രഹസ്യങ്ങള്‍ പോലും മറ്റുള്ളവരോട് പങ്കുവെക്കരുതെന്നതാണ് സത്യം. അതേസമയം ഇവിടെ പറയുന്നത് നിത്യജീവിതത്തില്‍ നാം പങ്കുവെക്കാന്‍ പാടില്ലാത്ത ചില സാധനങ്ങളെ കുറിച്ചാണ്. അവ ഏതൊക്കെയെന്ന് നോക്കാം….

സോപ്പ്

ഒരുകാരണവശാലും മറ്റൊരാള്‍ ഉപയോഗിക്കുന്ന സോപ്പ് കുളിക്കാന്‍ എടുക്കരുത്. സോപ്പ് ഒന്നിലധികം പേര്‍ ഉപയോഗിച്ചാല്‍ ത്വക്ക്‌രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലാണ്.

ചീപ്പ്

ഒരാള്‍ ഉപയോഗിക്കുന്ന ചീപ്പ് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ താരന്‍, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പിടിപെടാന്‍ സാധ്യതയേറെയാണ്.

ഡിയോഡറന്റ്

നിങ്ങള്‍ ഉപയോഗിക്കുന്ന ഡിയോഡറന്റ് മറ്റൊരാള്‍ക്ക് കൈമാറുന്നതിന് മുമ്പ് ഒരു കാര്യം ഓര്‍ക്കുക, അണുക്കള്‍ പകരാനുള്ള സാധ്യത കൂടുതലാണ്. ഒപ്പം ത്വക്ക്‌രോഗവും.

നെയ്ല്‍ കട്ടര്‍

നഖം മുറിക്കുന്ന നെയ്ല്‍ കട്ടര്‍ ഒരു കാരണവശാലും മറ്റൊരാളുമായി പങ്കുവെക്കരുത്. ഇങ്ങനെ ചെയ്താല്‍ ഹെപ്പറ്റൈറ്റിസ്, മറ്റുപലതരം ഇന്‍ഫെക്ഷനുകളും പകരാനുള്ള സാധ്യതയേറെയാണ്.

ലിപ്സ്റ്റിക്ക്

മറ്റൊരാള്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് പലതരം വൈറസുകള്‍ പകരാനും, ത്വക്ക്‌രോഗങ്ങള്‍ ഉണ്ടാകാനും കാരണമാകും. അതുകൊണ്ടു ലിപ്സ്റ്റിക്കുകള്‍ പങ്കുവെയ്ക്കരുതെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം.

ഹെഡ്‌ഫോണുകള്‍

ഒരാള്‍ ഉപയോഗിക്കുന്ന ഹെഡ്‌ഫോണ്‍ ഒരുകാരണവശാലും മറ്റൊരാള്‍ ഉപയോഗിക്കരുത്. ഹെഡ്‌ഫോണ്‍ വഴി ബാക്ടീരിയകള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരും. ഇത് ഇന്‍ഫെക്ഷനുണ്ടാകാന്‍ കാരണമാകും.

കുളിക്കാനുള്ള ടവല്‍, തോര്‍ത്ത്

കുളിക്കാനുള്ള ടവല്‍, തോര്‍ത്ത് എന്നിവ ഒന്നിലധികം പേര്‍ ഉപയോഗിച്ചാല്‍ പലതരം ത്വക്ക്‌രോഗങ്ങള്‍ പകരാന്‍ കാരണമാകും, മുഖക്കുരു, ചൊറിച്ചില്‍ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ പകരാന്‍ സാധ്യതയുണ്ട്.

ഷേവിങ് റേസര്‍

ഒരുകാരണവശാലും ഷേവ് ചെയ്യാന്‍ ഉപയോഗിക്കുന്ന റേസര്‍ മറ്റൊരാള്‍ ഉപയോഗിക്കരുത്. ഇത് ഫംഗസ്ബാക്ടീരിയവൈറസ് എന്നിവ പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗുരുതരമായ ത്വക്ക്‌രോഗങ്ങള്‍ പകരാനും ഇത് വഴിവെക്കും.

ടൂത്ത്ബ്രഷ്

ടൂത്ത്ബ്രഷുകള്‍ പങ്കുവെയ്ക്കുന്നവര്‍ ജാഗ്രതൈ. വായ്പ്പുണ്ണ്, ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളും പിടിപെടാന്‍ സാധ്യതയുണ്ട്. പ്രധാനമായും ദമ്പതിമാര്‍ക്കിടയിലാണ് ടൂത്ത് ബ്രഷ് പങ്കുവെയ്ക്കുന്ന പ്രവണത കണ്ടുവരുന്നതെന്ന് യുകെബാത്ത്‌റൂംസ് ഡോട്ട് കോം നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

തൊപ്പിയും ഹെല്‍മെറ്റും

തൊപ്പിയും ഹെല്‍മെറ്റും മറ്റൊരാളുമായി പങ്കുവെച്ചാല്‍, മുടികൊഴിച്ചില്‍, താരന്‍ എന്നിവ പകരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ തലമുടിയെ ബാധിക്കുന്ന ഫംഗല്‍ ഇന്‍ഫെക്ഷനും ഇതുമൂലം പകരം.

കണ്ണട

സണ്‍ഗ്ലാസ് പോലെയുള്ളവ ഒന്നിലധികം പേര്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത് പങ്കുവെയ്ക്കുന്നതു മൂലം കണ്ണിനെ ബാധിക്കുന്ന ഇന്‍ഫെക്ഷന്‍ പകരാനുള്ള സാധ്യത കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button