Latest NewsUAENews

ദുബായ് മിനിബസ് അപകടം: മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടു

ദുബായ്: ദുബായ് മിനിബസ് അപകടത്തിൽ മരിച്ചവരുടെ പേരു വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു. മരിച്ചവരിൽ ഒരു ഇന്ത്യൻ വംശജനുമുണ്ട്. തിങ്കളാഴ്ച്ച രാവിലെയാണ് എട്ടു പേരുടെ മരണത്തിനിരയാക്കിയ അപകടം നടന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ വംശജൻ ജ്ഞാനശേഖരൻ ബോസ് (24) ആണ്. അതേസമയം, പരിക്കേറ്റ അഞ്ച് ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവരിൽ ഒരാൾ ഐസിയുവിലാണെന്നും ഇന്ത്യൻ കോൺസുലേറ്റ് ഓഫീസർ അറിയിച്ചു.

ധൻ ബഹാദൂർ സകത്യാൽ, നാരായണ പ്രസാദ് പോഖ്രെൽ, കൃഷ്ണ ബഹാദൂർ പുൻ മാഗർ, രമേശ് ചൗധരി, നായറാം, ദിപക് ബിഷോകർമ്മ തുടങ്ങിയ ഏഴ് നേപ്പാൾ സ്വദേശികളാണ് മരിച്ചത്. മരിച്ച നേപ്പാൾ സ്വദേശികൾ എല്ലാം 30-35 വയസ്സിനിടയിലുള്ളവരാണെന്ന് അബുദാബിയിലെ നേപ്പാൾ എംബസിയിലെ മിഷൻ മേധാവിയും മന്ത്രി കൗൺസിലറുമായ റിത ധിതാൽ പറഞ്ഞു. ദുബായിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button