Latest NewsNewsIndia

ദേശീയ പാതകളിലും തിരക്കുള്ള പാതകളിലും അനധികൃത പാര്‍ക്കിംഗ് : വാഹന ഉടമകളുടെ വാഹനം പിടിച്ചെടുക്കും : വന്‍ തുക അടച്ചില്ലെങ്കില്‍ വാഹനം ലേലത്തിന് : നിയമം ഉടന്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി : ദേശീയ പാതകളിലും തിരക്കുള്ള പാതകളിലും അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിയ്ക്കാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടു വരുന്നു. അനധികൃത പാര്‍ക്കിങ്ങിനു വന്‍തുക പിഴ ചുമത്താനും ഒരാഴ്ചയ്ക്കകം അടച്ചില്ലെങ്കില്‍ വണ്ടി പിടിച്ചെടുത്തു ലേലം ചെയ്യാനും ദേശീയപാതാ അതോറിറ്റിക്ക് അധികാരം നല്‍കുന്നു.

പൊലീസ് അടക്കമുള്ള വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തു നിയമം നടപ്പാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കി. അനധികൃത കയ്യേറ്റങ്ങള്‍ തടയാനും ഒഴിപ്പിക്കാനും പിഴയിടാനും അധികാരമുണ്ടാകും. വാഹനം നീക്കിയിടാനേ നിലവില്‍ അധികാരമുള്ളൂ. പുതിയ അധികാരങ്ങള്‍ പ്രകാരം തുടര്‍നടപടികള്‍ക്കു ദേശീയപാതാ അതോറിറ്റി വിചാരണമുറികളും സജ്ജീകരിക്കും.

ദേശീയപാതാ നിയന്ത്രണ നിയമത്തിലെ (2012) 24, 26, 27, 30, 33, 36, 37, 43 വകുപ്പുകള്‍ പ്രകാരമാണ് അതോറിറ്റിക്കു പുതിയ അധികാരങ്ങള്‍ നല്‍കുന്നത്. ഇതു പ്രകാരം:

അനധികൃത കെട്ടിടങ്ങളും മറ്റു നിര്‍മാണങ്ങളും പൊളിച്ചുമാറ്റാം. ഉത്തരവാദികളില്‍നിന്നു ചെലവും ഈടാക്കാം.

ഹൈവേകളിലേക്കുള്ള പ്രവേശന മാര്‍ഗങ്ങള്‍ തടയാനും നിയന്ത്രിക്കാനും ഗതാഗതം തിരിച്ചുവിടാനും അധികാരം.

ഹൈവേയില്‍ താല്‍ക്കാലിക ഗതാഗതനിരോധനം ഏര്‍പ്പെടുത്താം.

ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍, ദേശീയപാത അടിസ്ഥാനസൗകര്യ വികസന കോര്‍പറേഷന്‍ ഡിജിഎം, സംസ്ഥാന പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കാകും തങ്ങളുടെ പരിധിയില്‍ ഈ അധികാരങ്ങളുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button