KeralaLatest NewsNews

കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി ക്രമവിരുദ്ധമായി പാട്ടത്തിനു നല്‍കിയതായി ആരോപണം : മന്ത്രി എം.എം.മണിയ്ക്ക് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി ക്രമവിരുദ്ധമായി സഹകരണ സംഘത്തിനു പാട്ടത്തിനു നല്‍കിയതായി ആരോപണം . മന്ത്രി എം എം മണിയുടെ മകളുടെ ഭര്‍ത്താവ് പ്രസിഡന്റായുള്ള സംഘത്തിനാണ് ചട്ടലംഘനത്തിലൂടെ ഭൂമി കൈമാറിയത് . പൊന്മുടി അണക്കെട്ടിനു സമീപത്തെ ഭൂമിയാണ് ഇത്തരത്തില്‍ നല്‍കിയത്. ഇതോടെ മന്ത്രി മണിയ്ക്കുള്ള കുരുക്ക് മുറുകി

ഈ വര്‍ഷം ഫെബ്രുവരി 28 ന് ചേര്‍ന്ന കെ എസ് ഇ ബി യുടെ ബോര്‍ഡ് യോഗമാണ് മണിയുടെ മരുമകന്‍ കുഞ്ഞുമോന്‍ പ്രസിഡന്റായ രാജാക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിനു ഭൂമി പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചത് . ബോര്‍ഡിനു കീഴിലുള്ള ടൂറിസം വികസന സ്ഥാപനത്തിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു തീരുമാനം .

സാധാരണയായി ഈ ടൂറിസം വികസന സ്ഥാപനമാണ് ബോര്‍ഡിനു കീഴിലുള്ള ടൂറിസം സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ പരിപാലനം നടത്തുന്നത് . എന്നാല്‍ തങ്ങള്‍ക്ക് നിലവില്‍ സാമ്പത്തിക ശേഷിയില്ലെന്നും , സാമ്പത്തിക ഭദ്രതയുള്ള സഹകരണ സംഘങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് 2018 മെയ് 5 ന് ചേര്‍ന്ന ഗവേണിംഗ് ബോഡി തീരുമാനിച്ചിരുന്നു . എന്നാല്‍ ആ ഗവേണിംഗ് ബോഡിയില്‍ അദ്ധ്യക്ഷത വഹിച്ചത് മന്ത്രി എം എം മണിയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button