Latest NewsIndiaNews

ഡോ. കഫീല്‍ ഖാനോട് മാപ്പുപറഞ്ഞ് മുന്‍ ബി.ജെ.പി എം.പിയായിരുന്ന പ്രമുഖ നടന്‍

ലക്നോ•2017 ഓഗസ്റ്റിൽ 60 ഓളം കുഞ്ഞുങ്ങളുടെ ജീവൻ അപഹരിച്ച ഓക്‌സിജൻ വിതരണ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന കുറ്റങ്ങളിൽ നിന്ന് ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിലെ ശിശുരോഗവിദഗ്ദ്ധൻ ഡോ. കഫീൽ ഖാൻ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ, കഫീല്‍ ഖാനോട് മാപ്പുപറഞ്ഞ് മുന്‍ ബി.ജെ.പി എം.പിയും നടനുമായ പരേഷ് റാവല്‍.

2019 മുതൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ എംപിയായിരുന്ന റാവൽ, ഡിപ്പാർട്ട്‌മെന്റൽ അന്വേഷണത്തിൽ നിന്ന് മോചിതനായ കഫീലിനെ ഒരു നായകൻ എന്ന് വിളിക്കുന്ന ട്വീറ്റിന് നൽകിയ മറുപടിയിൽ, ചിതല്‍ രാജവംശത്തിന്റെ കണ്ണില്‍ കഫീല്‍ ഒരു നായകന്‍ ആണെന്ന് അഭിപ്രായപ്പെട്ടിരുന്നു. റാവലിന്റെ പരാമര്‍ശം ട്വിറ്ററില്‍ വന്‍ കൊടുങ്കാറ്റുയര്‍ത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കഫീല്‍ ഖാനും രംഗതെത്തി.

‘നിങ്ങൾ ചിതല്‍ എന്ന് വിളിച്ചത് എന്നെ മാത്രമല്ല, എല്ലാ ഇന്ത്യക്കരേയുമാണ്. നിങ്ങളുടെ ആരാധകനായ ഞാന്‍ നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. നിങ്ങള്‍ മാപ്പു പറയണം,’ മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ കഫീൽ കുറിച്ചു.

തുടര്‍ന്നാണ് പരേഷ് റാവല്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്. ഒരാൾ തെറ്റ് ചെയ്യുമ്പോൾ ക്ഷമ ചോദിക്കുന്നതിൽ ലജ്ജയില്ല … ഡോ. കഫീൽ ഖാനോട് ഞാൻ ക്ഷമ ചോദിക്കുന്നു- പരേഷ് റാവല്‍ ട്വീറ്റ് ചെയ്തു.

കഫീലിനെതിരെ സംസ്ഥാന സർക്കാർ നടത്തിയ അന്വേഷണത്തിൽ, മെഡിക്കൽ അശ്രദ്ധ, അഴിമതി, ദുരന്തമുണ്ടായ എൻസെഫലൈറ്റിസ് വാർഡിലെ ഇൻചാർജ് എന്നിവയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയില്ല. അതേസമയം, 2017 ഏപ്രിൽ വരെ സ്വകാര്യ പ്രാക്ടീസ് നടത്തിയതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button