Latest NewsKeralaNews

മരട് ഫ്‌ളാറ്റില്‍ നിന്ന് ഒഴിയാനുള്ള സമയപരിധി നാളെ അവസാനിയ്ക്കും : പുനരധിവാസം എങ്ങുമെത്തിയില്ല

കൊച്ചി : മരട് ഫ്ളാറ്റില്‍ നിന്ന് ഒഴിയാനുള്ള സമയപരിധി നാളെ അവസാനിയ്ക്കും. ഇതോടെ ഫ്‌ളാറ്റുടമകള്‍ ആശങ്കയിലാണ്. പുനരധിവാസം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മാറി താമസിക്കാനുള്ള ഫ്‌ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്നലേയും ഉടമകള്‍ക്ക് ലഭിച്ചില്ല. സര്‍ക്കാര്‍ ഉറപ്പ് തന്ന പുനരധിവാസം പാലിക്കപ്പെടാതെ ഫ്‌ളാറ്റൊഴിയില്ലെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം ഫ്‌ലാറ്റുടമകളും.

ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഇനി ഒരു ദിവസം മാത്രമാണ് ഉടമകള്‍ക്ക് മുന്‍പിലുള്ളത്. പുനരധിവാസം നല്‍കാമെന്നുള്ള സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപെടാതെ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞ് പോവില്ലെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം ഫ്‌ളാറ്റുടമകളും. എന്നാല്‍ ചിലര്‍ സ്വന്തം നിലക്ക് ഫ്‌ളാറ്റുകള്‍ കണ്ടെത്തി ഇന്നലെ തന്നെ ഒഴിഞ്ഞു തുടങ്ങി. വാടകക്ക് താമസിക്കുന്നവരാണ് ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞവരില്‍ കൂടുതലും. വിദേശ രാജ്യങ്ങളിലായിരുന്ന ഉടമകള്‍ പലരും എത്തി ഫ്‌ളാറ്റുകളിലെ സാധനസാമഗ്രഹികള്‍ മാറ്റാന്‍ ആരംഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ ഒഴിയുന്നതിനുള്ള സഹായം നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതും പാലിക്കപ്പെട്ടിട്ടില്ല എന്നും ഉടമകള്‍ ആരോപിക്കുന്നു.

ഫ്‌ളാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്ന് കൈമാറുമെന്നാണ് നഗരസഭാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒഴിയാനുള്ള സമയപരിധി കുറച്ച് ദിവസങ്ങള്‍ കൂടി നീട്ടി നല്‍കണമെന്ന ആവശ്യമായിരിക്കും ഫ്‌ലാറ്റുടമകള്‍ മുന്നോട്ട് വെക്കുക. നൂറിലധികം ഫ്‌ളാറ്റുളാണ് ഇനിയും ഒഴിയാന്‍ ബാക്കിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button