CricketLatest NewsNewsSports

ടെസ്റ്റ് ഓപ്പണിംഗ് അരങ്ങേറ്റത്തില്‍ സെഞ്ചുറിയുമായി മുന്നേറി രോഹിത് ശർമ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിശാഖപട്ടണം ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണറായി അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമയ്ക്ക് തകർപ്പൻ സെഞ്ചുറി. 154ാം പന്തിലാണ് രോഹിത് തന്റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറി സ്വന്തമാക്കിയത്. 84 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്സും നേടിയാണ് രോഹിത് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടത്.

59.1 ഓവർ ആയപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 202 റണ്‍സ് എന്ന നിലയിലാണ് ഇപ്പോൾ ഇന്ത്യ. രോഹിത്തും സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാളും മികച്ച പ്രകടനം കാഴ്ച്ച വെച്ചതിനാൽ ഇന്ത്യക്ക് ഗംഭീര തുടക്കം ലഭിച്ചു. രോഹിത് ശര്‍മ 115 റണ്‍സോടെയും അഗര്‍വാള്‍ 84 റണ്‍സോടെയും ക്രീസിലുണ്ട്. 91 പന്തുകള്‍ നേരിട്ട മായങ്ക് 11ഫോറും 2 സിക്സും സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിര‌ഞ്ഞെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button