Latest NewsNews

മോഡലിംഗിനെന്ന പേരില്‍ ഫോട്ടോ ഷൂട്ട് : 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു : ഇടനിലക്കാരി അറസ്റ്റില്‍

ചാലക്കുടി : മോഡലിംഗിനെന്ന പേരില്‍ ഫോട്ടോ ഷൂട്ട് , 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ചാണ് 19 കാരിയെ മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്തു ലൈംഗിക പീഡനത്തിന് ഒത്താശ ചെയ്ത്‌കൊടുത്തത്. സംഭവത്തില്‍ ഇടനിലക്കാരിലൊരാളായ യുവതി അറസ്റ്റില്‍. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധുവിനെയാണു (36) ഡിവൈഎസ്പി സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരില്‍ വിദ്യാര്‍ഥിനിയെ തന്ത്രപൂര്‍വം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കിയെന്ന പരാതിയില്‍ മുന്‍പ് 4 പേര്‍ അറസ്റ്റിലായിരുന്നു. സിന്ധു ഇടനിലക്കാരിയായി നിന്നു പോട്ടയിലെ വാടക വീട്ടില്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വച്ചതായി പരാതി ഉണ്ടായിരുന്നു. പൊലീസ് അന്വേഷിക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് സിന്ധു ഒളിവിലായിരുന്നു. ഒളി സങ്കേതത്തില്‍ സിന്ധു തിരിച്ചെത്തിയതറിഞ്ഞു അന്വേഷണ സംഘം വീടു വളഞ്ഞ് പിടികൂടുകയായിരുന്നു

സമാനമായ ഒട്ടേറെ കേസുകളില്‍ പ്രതിയായ സിന്ധു പിടിയിലാകുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിനെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി വാടാനപ്പിള്ളി ചിറയത്ത് ചന്ദ്രമോഹന്‍ (72), കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലില്‍ അജില്‍ (27) അന്നമനട സ്വദേശികളായ ദമ്പതികള്‍ വാഴേലിപറമ്പില്‍ അനീഷ്‌കുമാര്‍, ഗീതു എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button