Latest NewsNewsIndia

ആയുധ നിയമത്തിൽ സമഗ്രമായ പരിഷ്‌ക്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇസ്ലാമിക ഭീകരവാദികൾക്കും, ഇടത് തീവ്രവാദികൾക്കും ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ആയുധ നിയമത്തിൽ സമഗ്രമായ പരിഷ്‌ക്കാരത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ഈ നടപടി പാക്കിസ്ഥാനും, ചൈനയ്ക്കും തിരിച്ചടിയാണ്.

അതേസമയം, കശ്മീരിൽ സംഘർഷം വിതയ്ക്കണമെന്നു ചൈന ആഗ്രഹിക്കുന്നില്ല. ഭീകര ആക്രമണങ്ങളെ ചൈന പിന്തുണയ്ക്കുന്നുമെന്നു വിശ്വസിക്കുന്നുമില്ല. ചൈന പല രാജ്യാന്തര വേദികളിലും പാക്കിസ്ഥാന് അനുകൂലമായി വിഷയത്തിൽ സംസാരിച്ചിട്ടുണ്ട്. ചൈനയുടെ പൂര്‍ണ പിന്തുണ അവകാശപ്പെട്ടു പാക്കിസ്ഥാന്‍ രംഗത്തെത്തിയെങ്കിലും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയില്‍ രാജ്യാന്തര പിന്തുണ നേടാൻ കഴിഞ്ഞില്ല. പാക്കിസ്ഥാനുമായി ചൈനയ്ക്കു ദീർഘകാലങ്ങളായുള്ള ബന്ധമാണ്. ചൈന ഇന്ത്യയുമായി പലകാര്യങ്ങളിലും മത്സര സ്വഭാവം പിന്തുടരുന്ന രാജ്യമാണ്.

ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. അമൃത്‌സർ, പത്താൻകോട്ട്, ശ്രീനഗർ, അവന്തിപുർ, ഹിൻഡൻ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്. പത്തോളം പേരുള്ള ചാവേർ സംഘം ഈ സ്ഥലങ്ങൾ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാലാകോട്ടിൽ ഇന്ത്യ തകർത്ത ഭീകരക്യാംപ് വീണ്ടും സജീവമായിട്ടുണ്ടെന്നു കരസേനാ മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കിയതിനു പിന്നാലെയാണു ചാവേറാക്രമണത്തിനു സാധ്യതയെന്ന രഹസ്യവിവരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button