Latest NewsNewsInternational

രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; ബോണറ്റിലേക്ക് വലിഞ്ഞുകയറി പാമ്പ്- വീഡിയോ

പെരുമ്പാമ്പിനെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. സൗത്ത് ആഫ്രിക്കയിലെ ഒരു കൂട്ടം വിനോദസഞ്ചാരികള്‍ക്ക് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ചുകിട്ടിയത്. മണല്‍ നിറഞ്ഞ വഴിയിലൂടെ നീങ്ങുന്ന വാഹനത്തിന്റെ ടയറിന്റെ അടിയില്‍ പെട്ടുപോയ പെരുമ്പാമ്പിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ഒരാള്‍. വീല്‍ കയറിയിറങ്ങുന്നത് തടയാനായി ഇയാള്‍ പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ചു. എന്നാല്‍ ഇതില്‍ അസ്വസ്ഥനായ പാമ്പ് വേഗത്തില്‍ ഇഴഞ്ഞ് അടുത്തുള്ള ലാന്‍ഡ് റോവറിനെ ലക്ഷ്യം വെച്ചു നീങ്ങി.

കാറിന്റെ ബോണറ്റിലേക്ക് വലിഞ്ഞ് കയറാന്‍ ശ്രമിച്ചു. കാറിന്റെ ഡ്രൈവര്‍ പേടിച്ച് ഉള്ളില്‍ കയറി വാതില്‍ അടച്ച് വണ്ടി പിന്നിലേക്ക് എടുക്കുകയാണ് ചെയ്തത്. എന്നാല്‍ കലിയടങ്ങാത്ത പാമ്പ് ഓടുന്ന കാറിന്റെ പിന്നാലെ പായുന്നു. ചിലര്‍ പാമ്പിന്റെ പിന്നാലെ നടന്ന് വിഡിയോ ഷൂട്ട് ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു.

https://youtu.be/_Xo4FxIhN00

shortlink

Related Articles

Post Your Comments

Related Articles


Back to top button