Latest NewsNewsOman

അനാശാസ്യം : പ്രവാസി വനിതകൾ അറസ്റ്റിൽ

മസ്‌ക്കറ്റ് : ഒമാനില്‍ പ്രവാസി വനിതകൾ അറസ്റ്റിൽ. അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കുറ്റംചുമത്തി 17 പ്രവാസി വനിതകളെയാണ് റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. മസ്‌ക്കറ്റ് പോലീസ് കമാൻഡ് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. വാടകയ്ക്കെടുത്ത ഫ്ലാറ്റില്‍ ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മസ്കത്തില്‍ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയിൽ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ച അന്‍പതോളം പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button