KeralaLatest NewsNews

മരടില്‍ ഉടമകള്‍ ആരെന്നറിയാത്ത 50 ഫ്‌ളാറ്റുകള്‍ : റവന്യൂവകുപ്പ് അന്വേഷണം ആരംഭിച്ചു

കൊച്ചി: മരടില്‍ ഉടമകള്‍ ആരെന്നറിയാത്ത 50 ഫ്ളാറ്റുകള്‍ . റവന്യൂവകുപ്പ് അന്വേഷണം ആരംഭിച്ചു. മരട് നഗരസഭയാണ് ഉടമകളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എച്ച്.ടി.ഒയിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഫ്‌ളാറ്റുകള്‍ ഉള്ളത്. ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് നഗരസഭയില്‍ നിന്ന് വാങ്ങിക്കാത്ത ഫ്‌ളാറ്റുകളെയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടപടികളുടെ ഭാഗമായി ഇവരുടെ വിവരങ്ങള്‍ കൂടി നഗരസഭയ്ക്ക് കണ്ടെത്തേണ്ടതുണ്ട്. നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കാത്തവരുടേതാണ് ഈ ഫ്‌ളാറ്റുകളെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ഇതിനിടെ ക്രൈംബ്രാഞ്ച് സംഘം ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തി വരികയാണ്. ഫ്‌ളാറ്റുകള്‍ അളന്ന് തിട്ടപ്പെടുത്തുന്ന നടപടികളും പുരോഗമിക്കുന്നു.

അതേസമയം ആളറിയാത്ത ഈ ഫ്ളാറ്റുകള്‍ റവന്യു വകുപ്പ് നേരിട്ട് ഒഴിപ്പിച്ചേക്കുമെന്നാണ് സൂചന. അതേസമയം ഉടമസ്ഥര്‍ ആരെന്ന് അറിയാത്ത ഈ ഫ്ളാറ്റുകള്‍ രാഷ്ട്രീയക്കാരുടെ ബിനാമി പേരുകളില്‍ ഉള്ളവയാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button