Latest NewsNewsIndia

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇന്ന് സുപ്രധാന ദിനം; ആദ്യ സ്വകാര്യ ട്രെയിൻ ഇന്നു മുതൽ ഓടിത്തുടങ്ങും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സുപ്രധാന ദിനമാകും ഒക്ടോബർ 4. ഇന്ത്യൻ റെയിൽവേയിൽ ആദ്യ സ്വകാര്യ ട്രെയിൻ വെള്ളിയാഴ്ച മുതൽ ഓടിത്തുടങ്ങും. ഡൽഹിമുതൽ ലഖ്നൗ വരെ സർവീസ് നടത്തുന്ന തേജസ് ട്രെയിനാണ് സ്വകാര്യവൽക്കരണത്തിന് തുടക്കം കുറിച്ച് സർവീസ് ആരംഭിക്കുന്നത്. റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ വെള്ളിയാഴ്ച ട്രേഡ് യൂണിയനുകൾ കരിദിനം പ്രഖ്യാപിച്ചിരിക്കെ ആണ് ആദ്യ ട്രെയിൻ കൂകിയെത്തുന്നത്.

കാലത്തിനും സാങ്കേതികതക്കും അനുയോജ്യമായ സൗകര്യങ്ങളാണ് ട്രെയിനിലെ പ്രധാന വാഗ്ദാനം. ആദ്യ സ്വകാര്യ സംരംഭകർ നിയന്ത്രിക്കുന്ന ട്രെയിൻ ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് ഇന്ന് സർവീസ് ആരംഭിക്കും.

റൂട്ടിലെ 150 ട്രെയിനുകളുടെ പ്രവർത്തന നിയന്ത്രണവും ഈ വർഷം തന്നെ സ്വകാര്യ ഏജൻസികൾക്ക് നൽകാനാണ് തിരുമാനം. ഇതിൽ ദക്ഷിണ റെയിൽവേയുടെ കീഴിൽ നാല് റൂട്ടുകളാണ് ഉള്ളത്. ചെന്നൈ-ബംഗളൂരു, ചെന്നൈ-കോയമ്പത്തൂർ, ചെന്നൈ-മധുര, തിരുവനന്തപുരം-എറണാകുളം. ശനിയാഴ്ചമുതൽ പ്രതിദിന സർവീസും തേജസ് ആരംഭിക്കും. ലഖ്‌നൗ – ഡൽഹിക്ക് പിന്നാലെ ബോംബെ-അഹമ്മദാബാദ് റൂട്ടിലും തേജസ് ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button