Latest NewsNewsInternational

ഒന്ന് കുളിച്ചു കളയാം; പൂളില്‍ കുടുങ്ങി കടമാന്‍- വീഡിയോ

ഒന്ന് കുളിച്ചു കളയാമെന്ന് വെച്ച് കരുതി ഇറങ്ങിയതല്ല, കുടുങ്ങി പോയതാണ് പാവം കടമാന്‍. ന്യൂ ഹാംഷെയര്‍ നീന്തല്‍ക്കുളത്തില്‍ കുടുങ്ങിയ കടമാനിനെ വിജയകരമായി പുറത്തെത്തിച്ചു. ഫിഷ് ആന്‍ഡ് ഗെയിം ഡിപ്പാര്‍ട്ട്‌മെന്റ് ബയോളജിസ്റ്റുകളും കണ്‍സര്‍വേഷന്‍ ഓഫീസര്‍മാരും ആണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. ചൊവ്വാഴ്ച ഇവര്‍ ബെഡ്ഫോര്‍ഡ് ഹോമിലേക്ക് എത്തി. അതേസമയം കുളത്തില്‍ നിന്ന് സ്വയം കരകയറാന്‍ കടമാന്‍ പരമാവധി ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

ഉദ്യോഗസ്ഥര്‍ നീന്തല്‍ക്കുളത്തിന്റെ ഒരു മൂലയില്‍ താല്‍ക്കാലികമായി ഒരു മരംകൊണ്ടുള്ള പടികള്‍ സ്ഥാപിച്ചു. പരമാവധി ശ്രമിച്ചുവെങ്കിലും അതും നടന്നില്ല. ഉദ്യോഗസ്ഥര്‍ ഒരു കയറിന്റെ ഇരുവശവും പിടിച്ച് അതിനെ പടികളിട്ട ഭാഗത്തേക്ക് അടുപ്പിച്ചു. ഒടുവില്‍ രക്ഷപ്പെട്ട മാന്‍ ഓടിപ്പോവുകയായിരുന്നു. പ്രജനന കാലമായതിനാല്‍ കടമാന്‍ ഇണയെതേടി എത്തിയതാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

https://www.facebook.com/nhfishandgame/videos/2469645809921402/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button