Latest NewsNewsSports

ഇന്ത്യയിലെ ആദ്യ എൻ ബി എ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി ഇന്ത്യാനാ പേസേഴ്സ് :സാക്രമെന്‍റോ കിംഗ്സിനു തോൽവി

മുംബൈ: ഇന്ത്യയിലെ ആദ്യ എൻ ബി എ പോരാട്ടത്തിൽ ജയത്തോടെ തുടങ്ങി ഇന്ത്യാനാ പേസേഴ്സ്. സാക്രമെന്‍റോ കിംഗ്സിനെ ഒരു പോയിന്‍റിനാണ് പരാജയപ്പെടുത്തിയത്. പ്രീ സീസൺ പോരാട്ടത്തിലും മുംബൈയിലെ കാണികൾക്കായി ഇന്ത്യാനാ പേസേഴ്സും സാക്രമെന്‍റോ കിംഗ്സും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ആദ്യ മൂന്ന് ക്വാർട്ടറുകളിലും സാക്രമെന്‍റോ മുന്നേറിയെങ്കിലും, ഇന്ത്യാനാ ശക്തമായി തിരിച്ചു വരവ് നടത്തി. മുപ്പത് പോയിന്‍റ് നേടിയ ആന്തണി വാറനാണ് ഇന്ത്യാനയുടെ ടോപ് സ്കോറർ.

നിശ്ചിതസമയം പൂർത്തിയായപ്പോൾ ഇരുടീമും 118 പോയിന്‍റ് വീതം സ്വന്തമാക്കി. കളി അഞ്ച് മിനിറ്റ് എക്സ്ട്രാ ടൈമിലേക്ക് മാറി മറിഞ്ഞപ്പോൾ 131നെതിരെ 132 പോയിന്‍റിന് ജയം ഇന്ത്യാനാ പേസേഴ്സിനൊപ്പം നിൽക്കുകയായിരുന്നു. ഇന്നാണ് രണ്ടാം മത്സരം നടക്കുക. ഈ മാസം ഇരുപത്തിരണ്ടിനാണ് എൻ ബി എ സീസൺ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button