KeralaLatest NewsNews

വിദേശ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കച്ചവടക്കാരന്‍ അറസ്റ്റില്‍

മൂ​വാ​റ്റു​പു​ഴ•ഇ​സ്രാ​യേ​ലി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. പെ​രു​മ​റ്റ​ത്ത് ഫ​ര്‍​ണി​ച്ച​ര്‍ കട ന​ട​ത്തു​ന്ന മു​ള​വൂ​ര്‍ മ​ര​ങ്ങാ​ട്ട്​ ഷ​രീ​ഫാ​ണ്​ (45) പി​ടി​യി​ലാ​യ​ത്. ഫ​ര്‍​ണി​ച്ച​ര്‍​ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ ക​യ​റി​യ യുവതിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം.

ഫ്ര​ഞ്ച് സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ല്‍ മൂ​ന്നാ​റി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന ഇവര്‍ ക​ന​ത്ത​മ​ഴ​യി​ല്‍ യാ​ത്ര ത​ട​സ്സ​പ്പെ​ട്ട​തോ​ടെ മ​ഴ ന​ന​യാ​തി​രി​ക്കാ​നും സാ​ധ​ന​ങ്ങ​ള്‍ കാ​ണാ​നു​മാ​ണ് സു​ഹൃ​ത്തി​നൊ​പ്പം പെ​രു​മ​റ്റ​ത്തെ ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ല്‍ ക​യ​റി​യ​ത്. ഒ​രു​മ​ണി​ക്കൂ​റോ​ളം ഇ​രു​വ​രും ക​ട​വ​രാ​ന്ത​യി​ല്‍ മ​ഴ ക​ണ്ടു​നി​ന്നു.

തു​ട​ര്‍​ന്ന്, ഫ​ര്‍​ണി​ച്ച​ര്‍ കാ​ണു​ന്ന​തി​നി​ടെ ശൗ​ചാ​ല​യം അ​ന്വേ​ഷി​ച്ച യു​വ​തി​ക്ക്​ വ​ഴി​കാ​ട്ടാ​നെ​ന്ന വ്യാ​ജേ​ന പി​റ​കെചെ​ന്ന ഷ​രീ​ഫ് ക​യ​റി​പ്പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ്​ പ​രാ​തി. ബ​ഹ​ള​മു​ണ്ടാ​ക്കി പു​റ​ത്തേ​ക്കോ​ടി​യ യു​വ​തി വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ഷ​രീ​ഫി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മാ​ന​ഭം​ഗ​ത്തി​ന്​ കേ​സെ​ടു​ത്ത്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button