Food & CookeryLife Style

അമിത വണ്ണം കുറയ്ക്കാന്‍ മഷ്‌റൂം സൂപ്പ്

ഇന്ന് പലരും നേരിടുന്ന പ്രശ്‌നമാണ് അമിത വണ്ണം. തടി കുറയ്ക്കാന്‍ വ്യായാമം ചെയ്തും പട്ടിണി കിടന്നും ഒക്കെ കഷ്ടപ്പെടുന്നവര്‍ ഉണ്ട്. എന്നാല്‍ ചിട്ടയായ ഭക്ഷണത്തിലൂടെ ഈ തടി കുറയ്ക്കാം. ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന മികച്ച ഒരു വിഭവമാണ് മഷ്‌റൂം സൂപ്പ്.

ചേരുവകള്‍

മഷ്റൂം – ചെറുതായി അരിഞ്ഞത് – കാല്‍ കിലോ
വെണ്ണ – 1 1/2 ടേബിള്‍ സ്പൂണ്‍
ഉള്ളി ചെറുതായി അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ലവര്‍ – ഒരു ടീ സ്പൂണ്‍
പാല്‍ – കാല്‍ കപ്പ്
കുരുമുളകുപൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചൂടാക്കിയ ചീനച്ചട്ടിയില്‍ വെണ്ണ ഒഴിച്ച് അതില്‍ ഉള്ളി വഴറ്റുക. ഇതിലേക്ക് മഷ്‌റൂം ഇട്ട് അല്‍പ്പം വെള്ളം ഒഴിച്ച് വേവിക്കുക. ഇത് വെന്തുവരുമ്പോള്‍ പാല്‍ ഒഴിച്ച് കുറച്ച് സമയം തിളപ്പിക്കുക. കോണ്‍ഫ്ലവര്‍ ഒരല്പം വെള്ളത്തില്‍ കലക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതായി തിളപ്പിച്ച് വാങ്ങുക. ഉപയോഗിക്കുന്നതിനു മുമ്പ് ആവശ്യത്തിന് കുരുമുളകുപൊടി ചേര്‍ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button