Latest NewsNews

ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ല, ആരോടും മിണ്ടാതെ ജോളി; ജയിലില്‍ പ്രത്യേക നിരീക്ഷണം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയ്ക്ക് ജില്ലാ ജയിലില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തി. കോഴിക്കോട് ജില്ലാ ജയിലില്‍ മൂന്ന് വാര്‍ഡന്‍മാരാണ് ജോളിയെ നിരീക്ഷിക്കാനുണ്ടാവുക. എന്നാല്‍ ആരോടും മിണ്ടാതെ, ഇടപഴകാതെ, ചോദിച്ചതിന് വ്യക്തമായ ഉത്തരം പോലും നല്‍കാതെയാണ് ജോളി ജയിലില്‍ കഴിയുന്നത്. നിലവില്‍ പ്രത്യേക വാര്‍ഡില്‍ ഏറെ നിരീക്ഷണത്തോടു കൂടിയാണ് ജോളിയെ പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, പൊന്നാമറ്റം തറവാട് പൂട്ടി സീല്‍ വയ്ക്കുന്നതിന് മുമ്പ് ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജു വീട്ടില്‍ നിന്ന് സാധനങ്ങളെല്ലാം എടുത്ത് മാറ്റി. സാധനങ്ങളെല്ലാം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനാണ് മാറ്റുന്നതെന്നാണ് ഷാജു പറഞ്ഞത്. ജോളി കസ്റ്റഡിയിലാകുന്നതിന് തലേന്ന് താന്‍ സ്വന്തം വീട്ടിലായിരുന്നുവെന്നും പിറ്റേന്നാണ് പൊന്നാമറ്റത്തേയ്ക്ക് തിരികെ എത്തിയതെന്നും താന്‍ എത്തി കുറച്ച് നേരം കഴിഞ്ഞപ്പോഴാണ് ജോളിയെ പോലീസ് കൊണ്ടുപോയതെന്നും ഷാജു പറഞ്ഞു.

അതേസമയം പൊന്നാമറ്റത്ത് വീട്ടില്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ തുടര്‍ച്ചയായി മരണം നടക്കുന്നതില്‍ ആദ്യമേ സംശയം തോന്നിയിരുന്നുവെന്നാണ് അയല്‍വാസി ബാവ പറയുന്നത്. ഇത് ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ സഹോദരന്‍ റോജോയുമായും സഹോദരി റഞ്ജിയുമായും പങ്കുവച്ചിരുന്നു. നാട്ടുകാരും, വീട്ടുകാരും, ഇടവകക്കാരും അടക്കം ആരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ലെന്നും ബാവ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button