Latest NewsIndia

അമിത് ഷായുടെ പൈലറ്റ് ആകാൻ ആൾമാറാട്ടം നടത്തിയ പൈലറ്റ് രാജി വെച്ചു

രാജി സന്നദ്ധത പ്രകടിപ്പിച്ച് 2 തവണ സാങ്‍വാൻ കത്ത് നൽകിയിരുന്നുവെങ്കിലും രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല.

ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൈലറ്റ് ആകാൻ ആൾമാറാട്ടം നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന എയർഫോഴ്സ് റിട്ട. വിങ് കമാൻഡർ ജെ.എസ്. സാങ്‍വാൻ ബിഎസ്എഫിന്റെ എയർ വിങ്ങിൽ നിന്നു രാജിവെച്ചു.രാജി സന്നദ്ധത പ്രകടിപ്പിച്ച് 2 തവണ സാങ്‍വാൻ കത്ത് നൽകിയിരുന്നുവെങ്കിലും രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല.

ആര്‍എസ്‌എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചുകയറ്റി,. ഒരാളുടെ നിലഗുരുതരം

വിഐപികളുടെ യാത്രയ്ക്കായി ബിഎസ്എഫ് വ്യോമ വിഭാഗത്തിനു വിമാനം നൽകുന്ന എൽ ആൻഡ് ടി കമ്പനിക്ക് സാങ്‌വാനെ അമിത് ഷായുടെ പൈലറ്റ് ആക്കാൻ നിർദേശിച്ച് 2 മാസം മുൻപ് ഇ മെയിലുകൾ ലഭിച്ചിരുന്നു.ഷായുടെ വിമാനം ചെന്നൈയിൽ നിന്നു ഡൽഹിയിലേക്കു പറത്താൻ സാങ്‌വാനെ അനുവദിക്കുന്നതിനു തൊട്ടുമുൻപാണ് ബിഎസ്എഫിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഇ മെയിൽ ഉപയോഗിച്ചുള്ള ആൾമാറാട്ടം വെളിച്ചത്തായത്.

കാർഗിൽ യുദ്ധവീരനായ സാങ്‍വാൻ ഈ സംഭവത്തിൽ അന്വേഷണം നേരിടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button