Latest NewsNewsInternational

ക്ലാസില്‍ വൈകിയെത്തിയതിന് സ്‌കൂളിന് ചുറ്റും ഓടിച്ചു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഇന്ത്യോനേഷ്യ : സ്‌കൂളിന് ചുറ്റും ഓടാന്‍ ശിക്ഷ നല്‍കിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഇന്ത്യോനേഷ്യയിലാണ് സംഭവം. സ്‌കൂളില്‍ വൈകിയെത്തിയതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥിയോട് സ്‌കൂളിന് ചുറ്റും ഓടാന്‍ അദ്ധ്യാപകന്‍ നിര്‍ദ്ദേശിച്ചത്. പതിനാലുകാരനായ
ഫാന്‍ലി ലാഹിംഗൈഡ് ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മരണപ്പെട്ട വിദ്യാര്‍ത്ഥിയും അഞ്ച് സുഹൃത്തുക്കളുമാണ് ക്ലാസില്‍ വൈകിയെത്തിയത്. ഇതോടെയാണ് അദ്ധ്യാപകന്‍ ശിക്ഷ നല്‍കിയതെന്ന് ഏഷ്യാ വണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഓട്ടത്തിനിടെ വിദ്യാര്‍ത്ഥി മൈതാനത്ത് തളര്‍ന്നു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. മൈതാനത്തിലൂടെ രണ്ടാമത്തെ തവണ ഓടുമ്പോഴാണ് ലാഹിംഗൈഡ് തളര്‍ന്നു വീണിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം അധ്യാപകനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം ശിക്ഷകള്‍ നല്‍കുന്നതില്‍ നിന്ന് അധ്യാപകരെ അന്വേഷിച്ച് തടയണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button