Latest NewsCarsNewsMobile PhoneAutomobile

വാഹനങ്ങളിലെ ടയറുകളിൽ നൈട്രജൻ : ഗുണങ്ങളും,ദോഷങ്ങളും

വാഹനങ്ങളിലെ ടയറുകളിൽ സാധാരണ വായുവിന് പകരം,നൈട്രജനാണ് ഇപ്പോൾ കൂടുതലായി നിറക്കുന്നത്. മുൻപ് വിമാനങ്ങളിലും റേസിംഗ് കാറുകളിലുമാണ് നൈട്രജൻ നിറച്ചിരുന്നതാണ് ഇപ്പോൾ വ്യാപകമായത്. അതോടൊപ്പം തന്നെ രാജ്യത്തെ വാഹനാപകടം കുറയ്ക്കുന്നതിനായി ടയറുകളില്‍ സാധാരണ വായുവിനു പകരം നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. നൈട്രജൻ നിറയ്ക്കുന്നത് ചിലവ് കൂടുതലാണെങ്കിലും ഗുണങ്ങൾ ഏറെയെന്നു പറയുന്നു, അതോടൊപ്പം ദോഷങ്ങളുമുണ്ട്. അതിനാല്‍ നൈട്രജന്റെ ഗുണങ്ങളും,ദോഷങ്ങളും ചുവടെ പറയുന്നു

ഗുണങ്ങൾ

സാധാരണ വായു നിറച്ച ടയറുകളെ അപേക്ഷിച്ച് നൈട്രജന്‍ നിറച്ച ടയറുകളിൽ ചൂട് കുറവായിരിക്കും

ഓടുമ്പോഴുണ്ടാകുന്ന ചൂടിനെ ആശ്രയിച്ചാകും ടയറിന്റെ ആയുസ് കണക്കാക്കപ്പെടുക. അമിത ഭാരം കയറ്റിയാലും അമിത വേഗമെടുത്താലും നൈട്രജന്‍ ടയറുകളില്‍ താരതമ്യേന കുറഞ്ഞ ചൂട് മാത്രം ഉണ്ടാകുന്നതിനാൽ നൈട്രജന്‍ ടയറുകള്‍ക്ക് ആയുസ് വർദ്ധിക്കുന്നു

പുതിയതായാൽ പോലും ട്യൂബുകളിലും ടയര്‍ ലൈനറുകളിലും അതിസൂക്ഷ്മമായ വിള്ളലുകള്‍ ഉണ്ടാകും. അതിനാൽ സാധാരണ വായുവിൽ ടയര്‍ സമ്മര്‍ദ്ദം പതിയെ കുറയുന്നത് സ്വാഭാവികമാണ്. നൈട്രജന്റെ രാസഘടനയുടെ പ്രത്യേകതകളാല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ഇടക്കിടെ ടയര്‍ സമ്മര്‍ദ്ദം പരിശോധിക്കേണ്ടതായി വരുന്നില്ല.

സാധാരണ വായു നിറച്ച ടയറുകളിലെ ലോഹഘടകങ്ങളില്‍ എളുപ്പം തുരുമ്പുപിടിക്കുന്നു. ലോഹവുമായി നൈട്രൈജനു പ്രതിപ്രവര്‍ത്തനമില്ലാത്തതിനാല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്‌നം ഉണ്ടാകില്ല

ദോഷങ്ങൾ

ഒരിക്കല്‍ നൈട്രജന്‍ നിറച്ച ടയറില്‍ തുടര്‍ന്നും നൈട്രജന്‍ തന്നെ നിറച്ചിരിക്കണം. നൈട്രജന്‍ കിട്ടാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദമേറിയ വായു നിറയ്ക്കാൻ സാധിക്കുമെങ്കിലും നൈട്രജന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടും.

നൈട്രജന്‍റെ ലഭ്യതഎല്ലായിടത്തും ഉറപ്പു വരുത്താൻ പ്രയാസമായിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button