Latest NewsIndia

തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 16 കാരിയെ തേടി തമിഴ്‌നാട് പോലീസ് കാസര്‍കോട്ട്

2019 മെയ് 20ന് പതിവു പോലെ ട്യൂഷനു പോയതായിരുന്നു പെൺകുട്ടി.

നീലേശ്വരം: ട്യൂഷന്‍ ക്ലാസിനുപോയി ദുരൂഹസാഹചര്യത്തില്‍ കാണാതായ 16 കാരിയെ തേടി തമിഴ്‌നാട് പോലീസ് കാസര്‍കോട്ടെത്തി. ബന്ധുവായ സെന്തുര്‍ പാണ്ട്യന്‍ എന്നയാളുടെ വീട്ടിലായിരുന്നു സൗന്ദര്യ എന്ന പതിനാറുകാരിയുടെ താമസം. 2019 മെയ് 20ന് പതിവു പോലെ ട്യൂഷനു പോയതായിരുന്നു പെൺകുട്ടി. വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണത്തിന് സ്ഥലകാര്യത്തിൽ തീരുമാനവുമായി സര്‍ക്കാര്‍

നെറ്റിയില്‍ ഉള്ള മുറിപ്പാടാണ് പെണ്‍കുട്ടിയെ തിരിച്ചറിയാനുള്ള പ്രധാന അടയാളമെന്ന് പോലീസ് പറഞ്ഞു.പെണ്‍കുട്ടി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എവിടെയോ ഉണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് പോലീസ് എത്തിയത്. പെണ്‍കുട്ടിയുടെ ചിത്രമടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് സ്റ്റേഷനുകളിലും പൊതു സ്ഥലങ്ങളിലും പതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button