Kauthuka Kazhchakal

‘വിശ്വാസം അതല്ലേ എല്ലാം…’ കുതിച്ച് പായുന്ന ബൈക്കില്‍ യജമാനനോടൊപ്പമിരുന്ന് നായ- വീഡിയോ കാണാം

ഇത്തിരി സ്പീഡില്‍ പോകുന്ന വാഹനത്തിലിരിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും പേടിയാണ്. ബൈക്കോ സ്‌കൂട്ടറോ അല്‍പ്പം സ്പീഡില്‍ ഓടിക്കുമ്പോള്‍ തന്നെ പിന്നിലിരിക്കുന്നവരുടെ പല കമന്റുകളും എത്തും. നീയെന്താ വായു ഗുളിക വാങ്ങാന്‍ പോകുവാണോ, എന്ത് വിശ്വസിച്ചാണിരിക്കേണ്ടത് അങ്ങനെ പല ചോദ്യങ്ങളും നേരിട്ടേക്കാം. അപ്പോള്‍ പിന്നെ ഒരു ബൈക്ക് സ്റ്റണ്ടറോടൊപ്പം യാത്ര ചെയ്യുന്ന കാര്യമോ? പിന്നെ ചിന്തിക്കേണ്ട. ഒപ്പമിരിക്കാന്‍ ജീവനില്‍ കൊതിയുള്ള ആരും തയ്യാറാകില്ല. എന്നാല്‍ സ്റ്റണ്ട് ബൈക്കില്‍ യാത്ര ചെയ്യുന്ന ഒരു നായയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങുന്നത്.

ഈ നായയ്ക്ക് അത്ര വിശ്വാസമാണ് തന്റെ യജമാനനെ.സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിശ്വാസം എന്നാല്‍ എന്താണെന്നും വീഡിയോയിലെ നായയില്‍ നിന്ന് കണ്ടു പഠിക്കാമെന്നും സന്ദീപാനന്ദ ഗിരി പോസ്റ്റില്‍ പറയുന്നു.
നായയുടെ യജമാന സ്നേഹത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമെല്ലാം നാം കേട്ട കാര്യങ്ങള്‍ക്കുള്ള സാക്ഷ്യപത്രമാണ് ഈ വീഡിയോ.

https://www.facebook.com/swamisandeepanandagiri/videos/2457261577881755/

shortlink

Related Articles

Post Your Comments

Related Articles


Back to top button