KeralaLatest NewsNews

ശബരിമലയെ വ്യവസായവത്കരിക്കാൻ സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ ശ്രമം, കീശയിൽ കാശുള്ളവന് മാത്രം ഇനി സുഖ ദർശനം? ഭക്തിയെ അളന്നുതൂകി വിൽക്കാൻ പിണറായി സർക്കാർ

പത്തനംതിട്ട: ശബരിമലയെ വ്യവസായവത്കരിക്കാൻ പിണറായി സർക്കാർ ശ്രമം തുടങ്ങിയത് ഫലം കാണുമോയെന്ന ആശങ്കയിലാണ് അയ്യപ്പ ഭക്തർ. ഇതിനായി സർക്കാരിന്റെ നേതൃത്വത്തിൽ സ്വകാര്യ ബിസിനസ് ഗ്രൂപ്പ് ശ്രമം തുടങ്ങി. കാലടിയിൽ നിന്ന് നിലയ്ക്കലിലേയ്ക്ക് ഹെലികോപ്റ്റർ സർവീസ് വാഗ്ദാനം ചെയ്താണ് സ്വകാര്യ ട്രാവൽ ഏജൻസി രംഗത്ത് വന്നിരിക്കുന്നത്.

ഇതു സംബന്ധിച്ച പരസ്യവും കമ്പനി നൽകിയിട്ടുണ്ട് .മാത്രമല്ല നിലയ്ക്കലും ,പമ്പയിലും ,സന്നിധാനത്തും ശബരി ടൂർ ഓപ്പറേറ്റർ മാർ വഴി എത്തുന്നവർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകാൻ തങ്ങളുടെ ആളുകൾ ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു. തിരുവനന്തപുരം ആസ്ഥാനമായ ശബരി ഹെലികോപ്റ്റർ ആന്റ് ടൂർ ഓപ്പറേറ്റർ എന്ന കമ്പനിയാണ് ശബരിമല ദർശനത്തെ കച്ചവടവത്ക്കരിക്കും വിധത്തിൽ രംഗത്ത് വന്നിരിക്കുന്നത് . ഇവരുടെ പാക്കേജിൽ സന്നിധാനത്ത് വിവിഐപി പരിഗണനയും , മേൽശാന്തിയുമായുള്ള കൂടിക്കാഴ്ച്ചയുമാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. ഒരാൾക്ക് 29500 രൂപ നൽകി കമ്പനിയെ സമീപിച്ചാൽ സന്നിധാനത്ത് വിവിഐപി പരിഗണനയോടെ സുഖ ദർശനം ഏർപ്പെടുത്തി നൽകുമെന്നാണ് വാഗ്ദാനം.

ശബരിമലയിൽ ദർശനത്തിനു ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന കോടതിയുടെ നിർദേശങ്ങൾ മറികടന്നാണ് പുതിയ രീതിയിൽ ദല്ലാളന്മാർ എത്തുന്നത്. ശബരിമലയിൽ പണം വാങ്ങി ദർശനം ഒരുക്കുന്ന ദല്ലാളന്മാർ ഉണ്ടെന്ന് വർഷങ്ങൾക്ക് മുൻപ് വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്നാണ് ദേവസ്വം ബോർഡിന്റെ ന്യായീകരണം .ഇതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാർ പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button