Latest NewsNewsInternational

ഭാരതത്തിന് ലോകരാജ്യങ്ങളുടെ മുഴുവന്‍ പ്രശംസ; ഐക്യരാഷ്ട്രസഭയുടെ നടത്തിപ്പിനായുള്ള തുക സമാഹരണം ഭാരതം കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: ഭാരതത്തെ ലോക രാഷ്ട്രങ്ങൾ മുഴുവൻ പ്രശംസിച്ചു. എല്ലാവര്‍ഷവും ഐക്യരാഷ്ട്രസഭയുടെ നടത്തിപ്പിനായുള്ള തുകസമാഹരണം ഭാരതം കൃത്യമായി ചെയ്യുന്നതായി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ് അറിയിച്ചു.

പുതിയ കണക്കുകളില്‍ 129 രാജ്യങ്ങളാണ് ആകെ വല്ലപ്പോഴുമെങ്കിലും തുക നല്‍കുന്നത്. ഇതില്‍ 34 രാജ്യങ്ങള്‍ മാത്രമാണ് കൃത്യമായി തുകനല്‍കുന്നത്.30 ദിവസത്തിനുള്ളില്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും അടക്കാത്തവരാണ് ഭൂരിപക്ഷവും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെയുള്ള രാജ്യങ്ങളുടെ പട്ടികയിലെ 34 രാജ്യങ്ങള്‍ മാത്രമാണ് വാര്‍ഷിക അംഗത്വഫീസ് കൃത്യമായി നല്‍കുന്നത്. സഭയുടെ വാര്‍ഷിക പൊതുയോഗം കഴിഞ്ഞതിന് ശേഷമുള്ള കണക്കുകളുടെ അവതരണത്തിലാണ് ഗുട്ടാറസ് സാമ്പത്തികനിലയെപ്പറ്റി വിവരിച്ചത്.

ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും ഗുട്ടെറസ് സൂചിപ്പിച്ചു. യുഎന്‍ സെക്രട്ടേറിയേറ്റിലെ 37000 വരുന്ന ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് പണമില്ലാത്ത കാര്യം ഗുട്ടെറസ് അറിയിച്ചത്. ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി യോഗങ്ങള്‍ സേവനങ്ങള്‍ എന്നിവ നീട്ടിവെക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യാനും യുഎന്നിന് പദ്ധതിയുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്രകള്‍ പരമാവധി കുറയ്ക്കാനും യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ 23 കോടി ഡോളറിന്റെ സാമ്പത്തിക പ്രതിസന്ധിയീലാണെന്ന്് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു്.

shortlink

Related Articles

Post Your Comments

Related Articles


Back to top button