Jobs & VacanciesLatest NewsNews

സംസ്ഥാന ശിശുവികസന സേവന പദ്ധതി സംസ്ഥാന സെല്ലിലേക്ക്, ഈ തസ്തികകളില്‍ കരാർ നിയമനം

സംസ്ഥാന ശിശുവികസന സേവന പദ്ധതി സംസ്ഥാന സെല്ലിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ (വേതനം പ്രതിമാസം 45,000 രൂപ), പ്രോഗ്രാം അസിസ്റ്റന്റ് (വേതനം പ്രതിമാസം 25,000 രൂപ) ഓരോ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.

പ്രോഗ്രാം കോ-ഓർഡിനേറ്റർ – വിദ്യാഭ്യാസ യോഗ്യത സോഷ്യൽ സയൻസ്/ ലൈഫ് സയൻസസ്/ ന്യൂട്രീഷൻ/ മെഡിസിൻ/ ഹെൽത്ത് മാനേജ്‌മെന്റ്/സോഷ്യൽ വർക്ക്/ റൂറൽ മാനേജ്‌മെന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം, സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം, എം.എസ്.ഓഫീസ്, പ്രാദേശിക ഭാഷ, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം.

പ്രോഗ്രാം അസിസ്റ്റന്റ്- സോഷ്യൽ സയൻസ്/ സോഷ്യൽ വർക്ക്/ റൂറൽ മാനേജ്‌മെന്റ്/ സ്റ്റാറ്റിസ്റ്റിക്‌സ് ഏതെങ്കിലും ഒന്നിൽ ബിരുദം. സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ജോലി ചെയ്ത പരിചയം, എം.എസ്.ഓഫീസ്, ഡേറ്റാ എൻട്രി, അനാലിസിസ് എന്നിവയിലും പ്രാദേശിക ഭാഷ, ഇംഗ്ലീഷിലും പ്രാവീണ്യം. പ്രായ പരിധി – 35 വയസ്സ്.

താത്പര്യമുളളവർ 18ന് മുമ്പ് wcd.kerala.gov.in/careers എന്ന വെബ് സൈറ്റ് ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകരെ ടെസ്റ്റ്/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button