Latest NewsKeralaNews

ട്രെയിനിന് തലവെച്ച് പെരുമ്പാമ്പ്; ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ‘ആത്മഹത്യ’ വീഡിയോ പുറത്ത്

ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെരുമ്പാമ്പ് ആത്മഹത്യ ചെയ്യുന്നുവെന്ന തലക്കെട്ടോടു കൂടിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. മനുഷ്യന്‍ മാത്രമല്ല മൃഗങ്ങളും ആത്മഹത്യ ചെയ്യുമെന്നാണ് ഇതോടെ സോഷ്യല്‍മീഡിയയുടെ കണ്ടെത്തലുകള്‍. അതേസമയം ആത്മഹത്യയെന്ന് തോന്നിക്കും വിധത്തിലാണ് പെരുമ്പാമ്പ് പ്ലാറ്റ്‌ഫോമില്‍ നിന്നും ഇഴഞ്ഞു നീങ്ങി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടുത്തേക്ക് എത്തിയത്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

READ ALSO: ക്ഷേത്രത്തിനടുത്ത് മാന്‍കുട്ടിയെ വിഴുങ്ങി പെരുമ്പാമ്പ്; ബഹളംവെച്ച് നാട്ടുകാര്‍

പെരുമ്പാമ്പ് പ്ലാറ്റ്‌ഫോമിലൂടെ ഇഴഞ്ഞ് ഒരു ഒഴിഞ്ഞ റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന് അപ്പുറത്തെ ട്രാക്കിലൂടെ പോകുന്ന ട്രെയിനിനു ‘തലവെക്കുക’യാണ് എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. തലയിലൂടെ ട്രെയിന്‍ കടന്നു പോകുമ്പോള്‍ ട്രാക്കില്‍ നിന്നും ഇപ്പുറത്തേക്ക് വീഴുന്ന പാമ്പ് പിടഞ്ഞു മരിക്കുകയാണ്. പ്ലാറ്റ്‌ഫോമില്‍ നിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button