KeralaLatest NewsNews

ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തിറക്കി : പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മലയാളി വ്യവസായി

ദുബായ് : ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടിക ഫോബ്സ് മാസിക പുറത്തിറക്കി. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മലയാളി വ്യവസായിയായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയാണ്. മലയാളി സമ്പന്നരിലും അദ്ദേഹം തന്നെയാണ് മുന്നില്‍. ഇന്ത്യയിലെ 100 ധനികരില്‍ അദ്ദേഹത്തിന് 26-ാമതാണ് സ്ഥാനം. മുകേഷ് അംബാനിയാണ് ഏറ്റവും മുന്നില്‍. ഫോര്‍ബ്‌സ് പുറത്തിറക്കിയ 2019ലെ പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്. ഗള്‍ഫിലെ ഇന്ത്യന്‍ ധനികരില്‍ മിക്കി ജഗ്തിയാനി രണ്ടാം സ്ഥാനത്തും (ഇന്ത്യക്കാരില്‍ 33-ാം സ്ഥാനം), ഡോ.ബി.ആര്‍.ഷെട്ടി മൂന്നാം സ്ഥാനത്തുമെത്തി (42). രവി പിള്ള (43), സണ്ണി വര്‍ക്കി (67), സുനില്‍ വസ്വാനി (90), ഷംഷീര്‍ വയലില്‍ (99) എന്നിവരാണ് തുടര്‍ സ്ഥാനങ്ങളില്‍

പട്ടികയില്‍ സ്ഥാനം പിടിച്ച എട്ട് മലയാളി ധനികര്‍ ഇവരാണ്

1.എം.എ.യൂസഫലി ( 8.2 ബില്യന്‍ യുഎസ് ഡോളര്‍, 58,200 കോടി രൂപ)

2. രവി പിള്ള ( 3.1 ബില്യന്‍ യുഎസ് ഡോളര്‍, 22,000 കോടി രൂപ)

3. എം.ജി.ജോര്‍ജ് മുത്തൂറ്റ് (3.05 ബില്യന്‍ യുഎസ് ഡോളര്‍, 21,600 കോടി രൂപ)

4. ക്രിസ് ഗോപാലകൃഷ്ണന്‍ (2.36 ബില്യന്‍ യുഎസ് ഡോളര്‍ 16,700 കോടി രൂപ)

5. സണ്ണി വര്‍ക്കി (2.05 ബില്യന്‍ യുഎസ് ഡോളര്‍,14,500 കോടി രൂപ)

6. ബൈജു രവീന്ദ്രന്‍ (1.91 ബില്യന്‍ യുഎസ് ഡോളര്‍,13,500 കോടി രൂപ)

7. ഷംഷീര്‍ വയലില്‍( 1.41 ബില്യന്‍ യുഎസ് ഡോളര്‍ ,10,100 കോടി രൂപ)

8. എസ്. ഡി. ഷിബുലാല്‍ (1.4 ബില്യന്‍ യുഎസ് ഡോളര്‍, 994 കോടി രൂപ)

shortlink

Related Articles

Post Your Comments

Related Articles


Back to top button