Latest NewsNewsBusiness

ഇന്നത്തെ സ്വർണ്ണ വില അറിയാം

കൊച്ചി : സംസ്ഥാനത്തു ആശ്വാസമായി സ്വർണ്ണവില. കഴിഞ്ഞ ദിവസം കുറഞ്ഞ അതെനിരക്കിൽ തന്നെ ഇന്നും വ്യാപാരം നടക്കുന്നു. പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞ് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമെത്തിയിരുന്നു. ഇതിനും മുൻപുള്ള ദിവസങ്ങളിൽ ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. പവന് 28,400 രൂപയിലും ഗ്രാമിന് 3,550 രൂപയിലുമായിരുന്നു വ്യാപാരം.

Also read : ജിഎസ്ടി രാജ്യത്തിന്റെ നിയമമാണ്, നിന്ദിക്കരുത്; ജിഎസ്ടിയെ വിമര്‍ശിച്ച സംരംഭകന് നിര്‍മ്മല സീതാരാമന്‍ നല്‍കിയ മറുപടിയിങ്ങനെ

ബുധനാഴ്ച സ്വർണ്ണ വില കൂടിയിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വർദ്ധിച്ചത്. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ചു ഗ്രാമിന് 3520 രൂപയും പവന് 28,160 രൂപയുമായിരുന്നു വില. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button