KeralaLatest NewsNews

ശബരിമലയിൽ വിശ്വാസത്തെ ചവിട്ടി തേച്ച ശേഷം ആ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസത്തെ ചവിട്ടി തേച്ച ശേഷം ആ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യം പറഞ്ഞപ്പോൾ കള്ളിക്ക് തുള്ളൽ വരുന്നു എന്ന് പറയുന്ന പോലെ സത്യം കേട്ടപ്പോൾ മുഖ്യമന്ത്രിയുടെ സമനില തെറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: സ​ത്യം പ​റ​യുമ്പോ​ള്‍ ക​ള്ളി​ക്ക് തു​ള്ള​ല്‍; വിമർശനവുമായി രമേശ് ചെന്നിത്തല

മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥിയെ അപമാനിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ കപട ഹിന്ദു പ്രയോഗം നടത്തിയത് വർഗീയ കാർഡിറക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശങ്കർ റൈയെപ്പോലൊരു സ്ഥാനാർത്ഥി ഹിന്ദുവല്ലെന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അൽപത്തം എങ്ങനെയാണ് വന്നതെന്നും ചോദിച്ചിരുന്നു.

ALSO READ: കോൺഗ്രസ്സിന്റെ സാമ്പത്തിക ശ്രോതസ്സിന്റെ നടുവൊടിച്ച് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ വസതികളിൽ കള്ളപ്പണത്തിനെതിരെ റെയ്ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button