Latest NewsNewsGulfOman

കര്‍ശന പരിശോധന : നിരവധി പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ

മസ്‍കറ്റ്: പ്രവാസികൾ പിടിയിൽ. ഒമാനിൽ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ നിയമലംഘകരായ നിരവധി പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് അല്‍ ശര്‍ഖിയ, നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റുകളിൽ വ്യാഴാഴ്ച അധികൃതർ നടത്തിയ പരിശോധനയിൽ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തിരുന്നവരും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യത്ത് കഴിഞ്ഞു വന്നിരുന്നവരുമാണ് പിടിയിലായതെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. പിടിയിലാവയവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം പുറത്തു വിട്ടിട്ടില്ല. നിയമലംഘകരെ കണ്ടെത്തുവാൻ ഒമാനിൽ വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.

Also read : സൗദിയിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണമരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button