Latest NewsSaudi ArabiaNews

സൗദിയിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണമരണം

റിയാദ് : വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണമരണം. സൗദി അറേബ്യയില്‍ റിയാദ്, തന്‍തഹ റോഡിൽ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റെഡ് ക്രസന്റ് സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചവരെല്ലാം ഒരു കുടുംബത്തിലുള്ളവരാണ്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ നാഷണല്‍ ഹയാത്ത് ആശുപത്രിയിലും മറ്റ് രണ്ടുപേരെ ഖമീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : യുഎഇയില്‍ വാഹനാപകടം; മലയാളി മരിച്ചു : മൂന്നുപേര്‍ക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button