Latest NewsIndia

ജമ്മു കശ്മീരില്‍ സൈനിക റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കള്‍

ഏകദേശം രണ്ടായിരത്തിലധികം യുവാക്കളാണ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനെത്തിയത്.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ന് നടന്ന സൈനിക റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് യുവാക്കള്‍. ദക്ഷിണ കശ്മീരില്‍ നിന്നുള്ളവര്‍ക്കായാണ് സൈനിക റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നത്.അനന്ത്‌നാഗ്, കുല്‍ഗാം, പുല്‍വാമ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് പ്രധാനമായും റിക്രൂട്ട്‌മെന്റില്‍ അവസരം നല്‍കിയത്.ഏകദേശം രണ്ടായിരത്തിലധികം യുവാക്കളാണ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ എട്ടിന് കർതാർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്യും

കശ്മീരിലെ യുവാക്കള്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാനും രാജ്യസേവനം നടത്താനുമുള്ള മികച്ച അവസരമാണിതെന്ന് കമാന്‍ഡിംഗ് ഓഫീസര്‍ ആര്‍.ആര്‍.ശര്‍മ്മ വ്യക്തമാക്കി. 162 ഇന്‍ഫാന്ററി ബറ്റാലിയണ്‍ ടിഎയിലും 163 ഇന്‍ഫാന്ററി ബറ്റാലിയണ്‍ ഹോം ആന്‍ഡ് ഹെര്‍ത്തിലുമായി നിരവധി ഒഴിവുകളാണുള്ളത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സൈനിക റിക്രൂട്ട്‌മെന്റ് റാലിയാണ് ദക്ഷിണ കശ്മീരില്‍ പുരോഗമിക്കുന്നത്.

ദക്ഷിണ കശ്മീര്‍ മേഖല പൂര്‍ത്തിയാക്കിയ ശേഷം ഉത്തര കശ്മീരിലെ കുപ്‌വാര, ബരാമുള്ള, ബന്ദിപ്പൊര, ഗണ്ടേര്‍ബാല്‍ ജില്ലകളിലും റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനെത്തിയവരുടെ ഭാഗത്തു നിന്നും ആവേശഭരിതമായ പ്രതികരണങ്ങളാണുണ്ടായത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുകയെന്നത് തന്റെ സ്വപ്‌നമാണെന്ന് പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button