KeralaLatest NewsNews

വോട്ടുകച്ചവടവിവാദത്തിൽ ശശി തരൂരിന്റെ നിലപാടിനെ പിന്താങ്ങി ഉമ്മൻ ചാണ്ടി

പത്തനംതിട്ട: വോട്ടുകച്ചവടവിവാദത്തിൽ ശശി തരൂരിന്റെ നിലപാടിനെ പിന്താങ്ങി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കേരത്തിലെ പ്രബുദ്ധരായ വോട്ടർമാർ വോട്ടുകച്ചവടം നടത്തുമെന്ന് കരുതാനാകില്ലെന്നും മറ്റ് യുഡിഎഫ് നേതാക്കൾ ഏത് സാഹചര്യത്തിലാണ് അത്തരം പ്രസ്താവനകൾ നടത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: സു​ര​ക്ഷാ​സേ​നയുമായുണ്ടായ ഏറ്റുമുട്ടലിൽ മാ​വോ​യി​സ്റ്റി​നെ വ​ധി​ച്ചു

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമാണു കേരളത്തിൽ നിലനിൽക്കുന്നത്. ഉപതിരഞ്ഞെടുപ്പുകളിൽ എല്ലായിടത്തും യുഡിഎഫ് വിജയിക്കും. പാലായിലേതു രാഷ്ടീയ വിജയമായി മുഖ്യമന്ത്രി അവകാശപ്പെടുന്നുവെങ്കിൽ അദ്ദേഹത്തോടു സഹതാപം തോന്നുന്നു. പാലായിൽ ജയിച്ചയാളും തോറ്റയാളും പറഞ്ഞിട്ടുണ്ട് എന്താണ് കാരണമെന്ന്.വിശ്വാസികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു ധിക്കാരപരായ നിലപാടാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button