Latest NewsIndia

ജെഎന്‍യുവിലെ രാജ്യ വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്: സ്മൃതി ഇറാനി

ജഎന്‍യുവിലെ രാഷ്ട്രവിരുദ്ധ ശക്തികളായ തുക്ഡെ തുക്ഡെ സംഘത്തെ പിന്തുണച്ചതാണ് വര്‍ഷങ്ങളായി ജയിപ്പിച്ചു പോന്നിരുന്ന അമേത്തിയിലെ ജനങ്ങള്‍ക്ക് രാഹുലിനെ വേണ്ടാതായത്.

ന്യൂദല്‍ഹി : ജെഎന്‍യുവിലെ രാജ്യ വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ സ്വന്തം പാര്‍ട്ടിക്കു തന്നെ പ്രശ്‌നമായാണ് നിലകൊള്ളുന്നതെന്നും അവര്‍ വിമര്‍ശിച്ചു. ജഎന്‍യുവിലെ രാഷ്ട്രവിരുദ്ധ ശക്തികളായ തുക്ഡെ തുക്ഡെ സംഘത്തെ പിന്തുണച്ചതാണ് വര്‍ഷങ്ങളായി ജയിപ്പിച്ചു പോന്നിരുന്ന അമേത്തിയിലെ ജനങ്ങള്‍ക്ക് രാഹുലിനെ വേണ്ടാതായത്.

ഓടിക്കൊണ്ടിരുന്ന കാറില്‍ അമ്മയുടെ മടിയിൽ നിന്നും കുഞ്ഞ് റോഡിലേക്ക് വീണ സംഭവത്തിന്റെ ചുരുളഴിയുന്നു

അതേസമയം പാര്‍ട്ടിയുടെ യുണൈറ്റഡ് കിങ്ഡം യൂണിറ്റ് ലേബര്‍ പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിച്ച്‌ ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത സംഭവത്തിലും സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചു. മുംബൈയിലെ ബിജെപി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഇതുസംബന്ധിച്ച്‌ മൂന്നാമത് കക്ഷിചെയ്യേണ്ടതില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്.

ചൈനീസ് പൗരന്മാർക്ക് ഇ-വിസ നിയമങ്ങളിൽ ഇളവുമായി ഇന്ത്യ

ഒക്ടോബര്‍ 21 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഉചിതമായ മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇനി കശ്മീര്‍ വിഷയത്തില്‍ അദ്ദേഹത്തിന് മഹാരാഷ്ട്രയിലും ഉത്തരം ലഭിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് വരികയാണെങ്കില്‍, കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുമായി യുകെയില്‍ സന്ദര്‍ശനം നടത്തിയതിന് അദ്ദേഹം മറുപടി നല്‍കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു .

shortlink

Related Articles

Post Your Comments

Related Articles


Back to top button