Latest NewsBikes & ScootersNewsAutomobile

പ്രമുഖ ഇരുചക്രവാഹന നിർമാതാക്കൾ ഇന്ത്യ വിടുന്നുവെന്ന് റിപ്പോർട്ട്

പ്രമുഖ അമേരിക്കന്‍ ഇരുചക്രവാഹന നിർമാതാക്കൾ യുഎം മോട്ടോര്‍സൈക്കിള്‍സ് (യുണൈറ്റഡ് മോട്ടോഴ്‌സ്) ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ലോഹിയ ഓട്ടോയുമായി സംയുക്ത സംരംഭത്തില്‍ ആരംഭിച്ച ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കമ്പനി അവസാനിപ്പിച്ചെന്നാണ് വിവരം. രാജ്യത്തെ നിരവധി യുഎം ഷോറൂമുകള്‍ അടച്ചുപൂട്ടുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഉത്തരാഖണ്ഡിലെ കാശിപുര്‍ പ്ലാന്റില്‍ ഉല്‍പ്പാദനം നിര്‍ത്തിയതായും സൂചനയുണ്ട്. 2017 സെപ്റ്റംബറിൽ റെനഗേഡ് കമാന്‍ഡോ ക്ലാസിക് എന്ന മോട്ടോര്‍സൈക്കിളാണ് യുഎം അവസാനമായി വിപണിയിലെത്തിച്ചത്.

ഇന്ത്യയിലെ ബിസിനസ് യുഎം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ തന്നെ പുറത്തു വന്നിരുന്നു. 50:50 അനുപാതത്തിലാണ് യുഎം മോട്ടോര്‍സൈക്കിള്‍സും ലോഹിയ ഓട്ടോയുംഇന്ത്യയില്‍ സംയുക്ത സംരംഭം ആരംഭിച്ചത്. റെനഗേഡ് കമാന്‍ഡോ, റെനഗേഡ് സ്‌പോര്‍ട്ട് എസ്, റെനഗേഡ് മൊഹാവേ എന്നിവയാണ് യുഎം മോട്ടോര്‍സൈക്കിള്‍സിന്റെ ഇന്ത്യയിലെ മോഡലുകള്‍.

Also read : കുറഞ്ഞ വിലയിൽ നിരവധി ഫീച്ചറുകൾ : വിവോ യു 10 വിപണിയിൽ

ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ യുഎം മോട്ടോര്‍സൈക്കിള്‍സ് അവസാനിപ്പിച്ചിരുന്നു.ആഗോളതലത്തില്‍, യുഎം സാമ്ബത്തിക പ്രതിസന്ധി നേരിടുന്നുവെന്നാണ് വിവരം. ഇരുചക്ര വാഹന വ്യവസായത്തിലെ മാന്ദ്യം കമ്പനിയെ ബാധിച്ചെന്നാണ് വിലയിരുത്തൽ. ഇത് സ്ഥിരീകരിക്കുന്ന രീതിയിലുള്ള വാർത്തകൾ ഒന്നും പുറത്തു വന്നിട്ടില്ല. ജനറല്‍ മോട്ടോഴ്‌സ്, മാന്‍ ട്രക്ക് & ബസ് തുടങ്ങിയ വാഹന നിര്‍മാതാക്കളും ഇന്ത്യ വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button