Latest NewsNewsIndiaInternational

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം : ഇന്ത്യൻ വംശജനുൾപ്പെടെ മൂന്ന് പേർക്ക്

സ്റ്റോക് ഹോം : സാമ്പത്തികശാസ്ത്രത്തിനുള്ള 2019ലെ നൊബേൽ പുരസ്‌കാരം ഇന്ത്യൻ വംശജനുൾപ്പെടെ മൂന്ന് പേർക്ക്. അമേരിക്കയിൽ മസാച്യുസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ന‍ോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും ഗവേഷകനുമായ  കൊൽക്കത്ത സ്വദേശി അഭിജിത് ബാനർജി, ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തർ ദുഫ്ലോ, അമേരിക്കന്‍ സാമ്ബത്തിക ശാസ്ത്രജ്ഞന്‍ മൈക്കൾ ക്രെമർ എന്നിവര്‍ക്കാണ് പുരസ്‌കാരം.

ആഗോള ദരിദ്ര നിർമാർജ്ജനത്തിനുള്ള പദ്ധതിക്കാണ് ഇവർക്ക് പുരസ്‌കാരം ലഭിച്ചത്. ആഗോള ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പരീക്ഷണാത്മക സമീപനമാണ് മൂവരും സ്വീകരിച്ചതെന്നാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ വിലയിരുത്തൽ.

പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത് ബാനര്‍ജി

Also read : സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button