KeralaLatest NewsNews

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ രണ്ടാം ഭർത്താവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യ പ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഷാജുവിന്റെ പിതാവ് സഖറിയാസിനേയും ഇന്ന് ചോദ്യം ചെയ്‌തേക്കും. ഷാജുവിന്റെ ആദ്യ ഭാര്യയുടേയും, കുഞ്ഞിന്റേയും കൊലപാതകത്തിൽ ഷാജുവിന്റെ പങ്കാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. മൊഴികളിൽ വൈരുധ്യമുണ്ടായാൽ ഷാജുവിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യും.

ALSO READ: ജോളി ഏറ്റവും ആസൂത്രിതമായി നടത്തിയ കൊല മഞ്ചാടിയില്‍ മാത്യുവിന്റേത് : അതിവിദഗ്ദ്ധമായി കൊലകള്‍ നടത്തിയ ജോളിയ്ക്ക് ഇരട്ട വ്യക്തിത്വം : കൂടത്തായിലെ സ്ത്രീ കൊലയാളിയെ കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

കൊലപാതകങ്ങളിൽ ചിലത് ഷാജുവിന്റെ അറിവോടെയെന്ന ജോളിയുടെ മൊഴിയാണ് സംശയം കൂട്ടുന്നത്. സഖറിയാസിനെക്കുറിച്ചും പ്രധാന വിവരങ്ങൾ ജോളി അന്വേഷണ സംഘത്തിനോട് പങ്കുവച്ചിട്ടുണ്ട്. ഇടുക്കി രാജകുമാരിയിലുള്ള ജോളിയുടെ സഹോദരി ഭർത്താവ് ജോണിയിൽ നിന്ന് വീട്ടിലെത്തി അന്വേഷണ സംഘം വിവരം ശേഖരിച്ചു. ഷാജുവിനെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്.

ALSO READ: വനഭൂമി പതിച്ചു നൽകാൻ സർക്കാർ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

മരണം കാണുന്നത് ലഹരിയാണെന്ന് ജോളി വെളിപ്പെടുത്തിയതായി അന്വേഷണ സംഘം. ഒരിക്കലും പിടിയിലാകുമെന്ന് കരുതിയിരുന്നില്ല. ആറ് കൊലപാതകങ്ങളും താനാണ് ചെയ്തത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതിനാൽ അറസ്റ്റിന് തലേന്ന് താമരശേരിയിലെത്തി അഭിഭാഷകനെയും കണ്ടു. കൊലപാതകങ്ങളുടെ ഇടവേള കുറഞ്ഞത് കൂടുതലാളുകളെ ലക്ഷ്യമിട്ടിരുന്നത് കൊണ്ടാകാം.

രണ്ടാം ഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ ദിവസം സിലിക്കും സയനൈഡ് നൽകാൻ ശ്രമിച്ചെങ്കിലും ഭക്ഷണം കഴിക്കാത്തതിനാൽ രക്ഷപ്പെട്ടു. രണ്ടാം ശ്രമത്തിലാണ് ഗുളികയിൽ സയനൈഡ് പുരട്ടി നൽകി സിലിയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കുന്നതിനാണ് ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതെന്നും ജോളി മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button