Latest NewsIndia

ഞങ്ങൾ സർബത്തിന് ഉപയോഗിക്കുന്ന നാരങ്ങാ അദ്ദേഹം പൂജയ്ക്ക് ഉപയോഗിച്ചു, പരിഹാസവുമായി ഒവൈസി

റഫാല്‍ വിമാനം ഏറ്റുവാങ്ങിയപ്പോള്‍ ശാസ്ത്ര പൂജ നടത്തിയ ഹിന്ദു വിശ്വാസത്തെ പരിഹസിച്ച്‌ മജ്‌ലിസ് ഇ ഇത്തെഹാദുല് മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന് ഒവൈസി. സര്‍ബത്തുണ്ടാക്കി ആളുകള്‍ക്ക് നല്‍കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന നാരങ്ങ അദ്ദേഹം പ്രാര്‍ത്ഥനയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നു’വെന്ന് അസദുദ്ദീന് ഒവൈസി പറഞ്ഞു. ഫ്രാന്‍സില്‍ നിര്‍മ്മിച്ച യുദ്ധവിമാനം ഒക്ടോബര്‍ 9ന് ഇന്ത്യക്ക് കൈമാറുന്നതിനിടെയാണ് രാജ്‌നാഥ് സിംഗ് ശാസ്ത്ര പൂജ നടത്തിയത്.

‘ഞാൻ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് എ.എച്ച്.പി എന്ന പ്രവീൺതൊഗാഡിയ സംഘടനയിൽ നിന്നാണ്, ആർഎസ്എസിൽ നിന്നല്ല: സംഘത്തിനും ബിജെപിക്കും എതിരെത്തന്നെയാണ് ഈ സംഘടന പ്രവർത്തിച്ചു വരുന്നത്’ – ഗോപിനാഥൻ കൊടുങ്ങല്ലൂർ

ഹിന്ദു ആചാരപ്രകാരമുളള ഈ ആയുധ പൂജയെയാണ് ഒവൈസി പരിഹസിച്ചത്.മുംബൈയില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒവൈസി. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ് നാരങ്ങ ഉപയോഗിച്ചതിനെയടക്കമാണ് ഒവൈസി പരിഹസിച്ചത്. ഒവൈസിയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്.ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന മുംബൈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഒവൈസി മുംബൈയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button