CricketLatest NewsNews

ധോണി വിരമിക്കാൻ സമയമായോ? മറുപടി നൽകി ഷെയ്ൻ വാട്സൺ

മഹേന്ദ്ര സിംഗ് ധോണി വിരമിക്കാൻ സമയമായോ എന്ന ചോദ്യത്തിന് മറുപടി നൽകി മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സന്‍. ധോണിയുടെ കഴിവ് ഇപ്പോഴും കൈമോശം വന്നിട്ടില്ലയെന്നും റണ്‍സിനായി ഓടാനും വിക്കറ്റ് കീപ്പിങിനുമുള്ള ശാരീരികക്ഷമത ധോണിക്കുണ്ടെന്നും ഷെയ്ൻ വ്യക്തമാക്കി. വിരമിക്കണോയെന്ന തീരുമാനം ധോണി മാത്രം എടുക്കേണ്ടതാണ്. എന്നാൽ ധോണിയെടുക്കുന്നത് ശരിയായ തീരുമാനമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും വാട്സന്‍ പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെയും അദ്ദേഹം പ്രശാസിക്കുകയുണ്ടായി. ഇന്ത്യയ്ക്ക് സ്റ്റീവ് വോയുടെയും റിക്കി പോണ്ടിങിന്റെയും കാലത്തെ ഓസ്‌ട്രേലിയയെ പോലെ മേധാവിത്വം പുലര്‍ത്താന്‍ സാധിക്കുമെന്നും വാട്സൺ കൂട്ടിച്ചേർത്തു.

Read also: പേരെടുത്ത് പറയാതെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ താക്കീത് : ഉപതെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ നിലപാട് പ്രതിഫലിയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button