KeralaLatest NewsNews

കുഴിമന്തി കഴിച്ച മൂന്നു വയസ്സുകാരി മരിച്ചു

ചടയമംഗലം•കൊല്ലം ചടയമംഗലത്ത് കുഴിമന്തി കഴിച്ച മൂന്നു വയസ്സുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് അംബിക സദനത്തിൽ സാഗർ പ്രിയ ദമ്പതികളുടെ മകൾ ഗൗരി നന്ദന ആണ് മരിച്ചത്. സാഗറും കുടുംബവും ചടയമംഗലത്തെ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച ശേഷം പാഴ്‌സൽ വാങ്ങി വീട്ടിൽ എത്തിച്ച കുഴിമന്തിയാണ് ഗൗരി നന്ദന കഴിച്ചത്. പിന്നീട് നന്ദനയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തില്‍ സംഭവത്തിൽ രക്ഷിതാക്കൾ ചടയമംഗലം ഇലവക്കോട് പ്രവര്‍ത്തിക്കുന്ന ‘തടവറ’ ഹോട്ടലിനെതിരെ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്നാൽ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വെക്തമാ കുവെന്ന് പോലീസ് പറഞ്ഞു.

കുഴിമന്തി പോലുള്ള ആഹാരങ്ങൾ കുഞ്ഞുങ്ങൾക്ക് കൊടുക്കരുതെന്നും ഇത്തരത്തിലുള്ള ആഹാരങ്ങൾ കുഞ്ഞുങ്ങൾക്ക് ദഹന പ്രശ്നം ഉണ്ടാക്കുമെന്നും ഫുഡ് സേഫ്റ്റി ഓഫീസർ വിനോദ്‌കുമാർ പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close