Latest NewsKeralaNews

സംസ്ഥാനത്ത് കാലവര്‍ഷം പിന്‍വാങ്ങി തുലാവര്‍ഷമെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; വ്യാപകമായ മഴയുണ്ടാകും : നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപകമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കനത്ത മഴയെ തുടര്‍ന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ കാലവര്‍ഷം പിന്‍വാങ്ങി തുലാവര്‍ഷം സംസ്ഥാനത്തു തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Also read : ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനത്തിനു പി.എസ്.സിയുടെ അംഗീകാരം, ഉടൻ പ്രസിദ്ധീകരിക്കും

സെപ്റ്റംബര്‍ അവസാനത്തോടെയാണ് ഇടവപ്പാതി അവസാനിക്കേണ്ടത്. എന്നാൽ ഇത്തവണ ഏറ്റവും വൈകിയാണ് കാലവര്‍ഷം പിന്‍വാങ്ങിയത്. അതേസമയം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തുലാവര്‍ഷത്തില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനെതിരെയും ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button