Latest NewsKeralaNews

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയേയും, കൂട്ടു പ്രതികളേയും ഇന്ന് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത്. കേസിലെ ഒന്നാം പ്രതി ജോളിയെ വൈകിട്ട് അഞ്ച് മണിയോടുകൂടി കോടതിയിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ജോളിയെ അഞ്ച് ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടേക്കും.

ALSO READ: പൊന്നാമറ്റത്തെ ദുരൂഹ മരണങ്ങള്‍ക്കുശേഷം താനോ തന്റെ സഹോദരിയോ അവിടെ നിന്ന് ഭക്ഷണമോ വെള്ളമോ കഴിയ്ക്കാറില്ലായിരുന്നുവെന്ന് റോജോ

ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ കൂട്ടു പ്രതികളായ മാത്യുവിനേയും, പ്രജി കുമാറിനേയും ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതിനാണ് നിലവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തതും പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയതും.

ALSO READ: കൂടത്തായ് സംഭവം നാട്ടുകാരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല, സ്ത്രീകൾക്ക് ഉറക്കം നഷ്ടപ്പെട്ടു: നാട്ടുകാര്‍ക്കായി കൗണ്‍സിലിങ്

റോയ് തോമസിന്റെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ തോമസ് ചൊവ്വാഴ്ച വടകര എസ് പി ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു. സഹോദരി റെഞ്ചിയും ജോളിയുടെ രണ്ട് മക്കളും റോജോയ്ക്ക് ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button